'വാട്സാപ്പ് പ്രമുഖി'നെ നിയമിച്ച് ബിജെപി; പരീക്ഷണം മധ്യപ്രദേശിൽ 
India

'വാട്സാപ്പ് പ്രമുഖി'നെ നിയമിച്ച് ബിജെപി; പരീക്ഷണം മധ്യപ്രദേശിൽ

ഇതിനു പുറമേ മൻ കീ ബാത്ത് പ്രമുഖിനെയും പുതുതായി നിയമിക്കും.

ഭോപ്പാൽ: ബൂത്ത് കമ്മിറ്റികളിൽ വാട്സാപ്പ് പ്രമുഖിനെ നിയമിക്കാനൊരുങ്ങി ബിജെപി. ബൂത്ത് കമ്മിറ്റിയിലെ മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ പദവി നിലവിൽ വന്നിരിക്കുന്നത്. ഇതു പ്രകാരം മധ്യപ്രദേശിൽ ആദ്യ വാട്സാപ്പ് പ്രമുഖായി രാംകുമാർ ചൗരസ്യയെ നിയമിച്ചു.

വാട്സാപ്പ് വഴി പൊതു ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിനും പുതിയ പദ്ധതികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനുമാണ് പുതിയ പദവി ഏർപ്പെടുത്തിയിരിക്കുന്നത്.

ഓരോ ബൂത്ത് കമ്മിറ്റികളിലും ഇത്തരത്തിൽ വാട്സാപ്പ് പ്രമുഖിനെ നിയമിക്കും. ഇതിനു പുറമേ മൻ കീ ബാത്ത് പ്രമുഖിനെയും പുതുതായി നിയമിക്കും. മധ്യപ്രദേശിൽ ആയിരത്തിലേറെ വാട്സാപ്പ് പ്രമുഖുകളെ നിയമിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി

'മഹാരാഷ്ട്ര ഇങ്ങെടുക്കണം'; ബിജെപി അധികാരത്തിലേറുമെന്ന് സുരേഷ് ഗോപി

വയനാട്ടിൽ എൽപി സ്കൂൾ വിദ‍്യാർഥികൾക്ക് ഭക്ഷ‍്യവിഷബാധയേറ്റു; 2 വിദ‍്യാർഥികളുടെ നില ഗുരുതരം

ശബരിമലയിൽ കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന; ഫ്ലൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനം

മംഗളൂരു: റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ യുവതികൾ മുങ്ങി മരിച്ചു