BrahMos supersonic missiles handed over to the Philippines 
India

ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ ഫിലിപ്പീൻസിനു കൈമാറി

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഇതാദ്യമാണ് ഒരു വിദേശരാജ്യത്തിനു നൽകുന്നത്.

ന്യൂഡൽഹി: ഇന്ത്യ- ഫിലിപ്പീൻസ് കരാറിന്‍റെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകളുടെ ആദ്യ ബാച്ച് കൈമാറി. 2022ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച 37.5 കോടി ഡോളറിന്‍റെ കരാർ പ്രകാരമാണു മിസൈലുകൾ ഫിലിപ്പീൻസിനു കൈമാറിയത്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ ഇതാദ്യമാണ് ഒരു വിദേശരാജ്യത്തിനു നൽകുന്നത്.

തെക്കൻ ചൈനാക്കടലിനെച്ചൊല്ലി ചൈനയുമായി ഭിന്നത രൂക്ഷമായിരിക്കെയാണു കര, നാവിക, വ്യോമ, അന്തർവാഹിനി സംവിധാനങ്ങളിൽ നിന്നു പ്രയോഗിക്കാവുന്ന മിസൈൽ ഫിലിപ്പീൻസിനു സ്വന്തമാകുന്നത്. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണു മിസൈലുകളും അനുബന്ധ ഉപകരണങ്ങളും ഫിലിപ്പീൻസിൽ എത്തിച്ചത്. രണ്ടു മിസൈൽ വിക്ഷേപിണികൾ, ഒരു റഡാർ യൂണിറ്റ്, കമാൻഡ്- കൺട്രോൾ സംവിധാനം എന്നിവയുൾപ്പെടുന്നതാണ് ഓരോ ബാച്ചും. 10 മിനിറ്റിന്‍റെ ഇടവേളയിൽ രണ്ടു മിസൈലുകൾ തൊടുക്കാനാകും.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി