ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ഭാര്യ അക്ഷിത മൂർത്തിയും ഡൽഹിയിൽ. 
India

ജി20 ഉച്ചകോടി: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക് ഡൽഹിയിലെത്തി

ന്യൂ ഡൽ‌ഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക് ന്യൂ ഡൽഹിയിലെത്തി. ഭാര്യ അക്ഷത മൂർത്തിയും സുനാക്കിനൊപ്പമുണ്ട്. കേന്ദ്രമന്ത്രി അശ്വിനി ചൗബേ, ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈ കമ്മിഷണർ അലെക്സ് എല്ലിസ്, മുതിർന്ന നയതന്ത്രജ്ഞർ എന്നിവർ സുനാക്കിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഉച്ചകോടിയിൽ പങ്കെടുക്കുവാനായി ഡൽഹിയിൽ എത്തിയെന്നും ലോക നേതാക്കളുമായി എല്ലാവരെയും ബാധിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമെന്നും ഒരുമിച്ച് മാത്രമേ ഉത്തരവാദിത്തം പൂർത്തിയാക്കാൻ സാധിക്കൂ എന്നു സുനാക് എക്സിൽ കുറിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഉച്ചകോടി ആരംഭിക്കുക. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുനാക് കൂടിക്കാഴ്ച നടത്തും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം