BRS leader K.Kavitha 
India

പൂച്ച ഹജ്ജിനു പോകുന്നതു പോലെയാണ് രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര; പരിഹസിച്ച് ബിആർഎസ് നേതാവ്

അറുപത്തിരണ്ടു വർഷത്തോളം രാജ്യം ഭരിച്ചിട്ടും ഇവിടത്തെ ദരിദ്രർ ഇപ്പോഴും ദരിദ്രരായി തുടരുകയാണെന്നും കവിത പറഞ്ഞു.

നിസാമാബാദ്: ആയിരം എലികളെ കൊന്നു തിന്ന പൂച്ച ഹജ്ജിന് പോകുന്നതിനു തുല്യമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്ന് പരിഹസിച്ച് ബിആർഎസ് എംഎൽസി കെ. കവിത. ഭോഡാനിൽ പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് കവിത രാഹുലിനെ നിശിതമായി വിമർശിച്ചത്.

അറുപത്തിരണ്ടു വർഷത്തോളം രാജ്യം ഭരിച്ചിട്ടും ഇവിടത്തെ ദരിദ്രർ ഇപ്പോഴും ദരിദ്രരായി തുടരുകയാണെന്നും കവിത പറഞ്ഞു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിസാമാബാദിൽ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് കവതി നിസാമാബാദിൽ എത്തുന്നത്. ലോക്സഭാ സ്ഥാനാർഥിയെ സ്വീകരിക്കുന്നതിനായി ബിആർഎസ് വലിയ റാലി തന്നെ ഒരുക്കിയിരുന്നു.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1, വിജയം 135 റൺസിന്

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ