കേന്ദ്ര ബജറ്റ് updates: ആദായ നികുതി സ്ലാബുകളിലും, നികുതി നിരക്കുകളിലും മാറ്റമില്ല
2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മറ്റുമെന്ന് ധനമന്ത്രി
12.05 ഓടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം അവസാനിച്ചു. ഇടക്കാല ബജറ്റ് ആയിരുന്നതിനാൽ വലിയ രീതിയിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.
സാമ്പത്തിക വർഷത്തെ ചെലവ് 44.90 കോടി. 27.56 ലക്ഷം കോടിയാണ് 2023-24 സാമ്പത്തിക വർഷത്തെ വരുമാനം. ജി.എസ്.ടി നടപടികൾ ലഘൂകരിച്ചു.
40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിൽ ഉയർത്തും, റെയിൽവേ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി
ആദായ നികുതി സ്ലാബുകളിലും, നികുതി നിരക്കുകളിലും മാറ്റമില്ല.
ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. നിവിലെ നിരക്കുകൾ തന്നെ തുടരും. അടുത്ത സാമ്പത്തിക വർഷം ധനകമ്മി 5.1 ആയി കുറയ്ക്കുമെന്ന് ധനമന്ത്രി
ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം
ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി. ലക്ഷദ്വീപ് പ്രധാന ടൂറിസം കേന്ദ്രമാകും. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി വ്യാപിക്കും. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
ജനസംഖ്യ വർധനവ് പഠിക്കാൻ വിദഗ്ധ സമിതി
ജനസംഖ്യ വർധനവ് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും. ധനകമ്മി ജിഡിപിയുടെ 5.8 ശതമാനം. ആത്മീയ ടൂറിസം കൂടുന്നത് പ്രാദേശികമായി ഗുണകരമാകുന്നു. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും.
മെട്രൊ വികസനം തുടരും
പുതിയ റെയിൽവേ ഇടനാഴികൾ സ്ഥാപിക്കും. 3 റെയിൽവേ ഇടനാഴികൾക്ക് രൂപം നൽകും. മെട്രൊ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് നവീകരിക്കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും
3 പുതിയ വിമാനത്താവളങ്ങൾ
3 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് ധനമന്ത്രി. 1000 പുതിയ വിമാന സർവീസുകൾ യാഥാർത്ഥ്യമാക്കും. നിലവിലുള്ളത് നവീകരിക്കും
ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ സൗരോർജ വൈദ്യുതി
ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതികൾ യാഥാർത്ഥ്യമാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി അങ്കന്‍നാടി ജീവനക്കാർക്കും ആശാവർക്കർമാർക്കും കൂടി ലദ്യമാക്കി.
കർഷകർക്ക് കൂടുതൽ പദ്ധതികൾ
ക്ഷീര കർഷകർക്ക് കൂടുതൽ പദ്ധതികൾ യാഥാർത്തമാക്കും. ആയുഷ്മാന്‍ പദ്ധതി വിപുലമാക്കും, രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാലുല്‍പ്പാദനം കൂട്ടും. കിസാൻ സംപദ പദ്ധതി 38 ലക്ഷം കർഷകർക്ക് നേട്ടമുണ്ടായി. 5 ഇന്‍റഗ്രേറ്റഡ് മന്ത്യ പാർക്കുകൾ യഥാർത്തമാക്കും.
അക്വാകൾച്ചർ ഉത്പാദനം വലിയ തോതിൽ ഉയർത്തും. മത്സ്യബന്ധന മേഖലയിൽ 55 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ
ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടുകളുടെ ഉടമകൾ 70 ശതമാനവും വനിതകൾ
സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും.
2014നു ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമമ്പദ് പദ്ധതി വിപുലമാക്കും
സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കൊണ്ടുവന്നതും മുത്തലാഖ് നിരോധിച്ചതും വനിതാശാക്തീകരണത്തിന് കരുത്തായി
കൂടുതൽ മെഡിക്കൽ കൊളെജുകൾ
നിലവിലുള്ള ആശുപത്രികളെ മെഡിക്കൽ കോളെജുകളാക്കി മാറ്റും. ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതിളെന്ന് ധനമന്ത്രി.
ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനെതിരെ ഇന്ത്യയുടെ പ്രഗ്നാനന്ദ പുറത്തെടുത്ത പ്രകടനം രാജ്യത്തിന് അഭിമാനായി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചു
കഴിഞ്ഞ 10 വർഷത്തിനിടെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചു, വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ സർക്കാർ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 28 ശതമാനം പെൺകുട്ടികളുടെ വർധനവുണ്ടായി
80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനായി. പി എം ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ നിര്‍മ്മിച്ചു, അടുത്ത 5 വര്‍ഷം കൊണ്ട് 5 കോടി വീടുകള്‍ നിര്‍മ്മിക്കും
മുദ്രാ യോജനയിലൂടെ വ്യവസായ മേഖലയിൽ വലിയ നേട്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു
പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗതിക്കുള്ള പദ്ധതികൾ ആവിഷ്കരിച്ചതിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനായി.
10 വർഷത്തിനിടെ 3000 പുതിയ ഐടിഐകളും, 7 ഐഐടികളും 16 ഐഐഐടികളും, 7 ഐഐഎമ്മുകളും, 15 എയിംസ്, 300ലേറെ സർവകലാശാലകളും സർക്കാർ ആരംഭിച്ചു
കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി, ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭിച്ചു
നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ വായ്പ ലഭ്യമാക്കി, ഇതുമൂലം വ്യവസായ മേഖലയിൽ വൻ പുരോഗതിയുണ്ടായെന്നും ധനമന്ത്രി
പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മറ്റുമെന്ന് ധനമന്ത്രി
പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ സർക്കാരിനായി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിച്ചു
അമൃതകാലത്ത് ശക്തമായ അടിത്തറയിട്ടു, വികസനപദ്ധതികള്‍ ഗ്രാണീണതലം വരെ വ്യാപിച്ചു. രാജ്യത്ത് ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി 25 കോടി ജനങ്ങൾക്ക് ദാരിദ്ര്യ മുക്തി നൽകി
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി: നേട്ടങ്ങൾ എണ്ണി പറഞ്ഞ് ധനമന്ത്രി
രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന് രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും
രാജ്യം തെരഞ്ഞെടുപ്പിലേക്കു പോകുന്ന പശ്ചാത്തലത്തിൽ നികുതിയിളവുകൾ ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ, പിഎം കിസാൻ പദ്ധതിയിൽ കർഷകർക്ക് 6,000 രൂപ നൽകിയതടക്കം ഏതാനും സമ്മാനങ്ങൾ മാത്രമാണ് 2019ൽ ഒന്നാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിലുണ്ടായത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഇളവുകളും ക്ഷേമപദ്ധതികളും പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തലുമുണ്ട്. ധനമന്ത്രിയെന്ന നിലയിൽ നിർമലയുടെ തുടർച്ചയായ ആറാം ബജറ്റാണിത്. ഇതോടെ, തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോഡിൽ നിർമല, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്കൊപ്പമെത്തും. 1959 മുതല്‍ 64 വരെയുള്ള കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാര്‍ജി അവതരിപ്പിച്ചിട്ടുണ്ട്.