India

ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആശ്വാസം

ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് ഈ​സ്റ്റി​ലും കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചു. അ​തേ​സ​മ​യം, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലും​ല​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ചി​ഞ്ച്‌​വാ​ഡി​ലും ബി​ജെ​പി വി​ജ​യി​ച്ചു

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കാ​നാ​യി​ല്ലെ​ങ്കി​ലും അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സം. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി​യു​ടെ കു​ത്ത​ക മ​ണ്ഡ​ലം ക​സ​ബ പേ​ട്ട് പി​ടി​ച്ചെ​ടു​ത്ത കോ​ൺ​ഗ്ര​സ് പ​ശ്ചി​മ ബം​ഗാ​ളി​ലെ സ​ഗ​ർ​ദി​ഘി​യി​ൽ വി​ജ​യി​ച്ച് സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ അം​ഗ​ത്വം നേ​ടി. ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ് ഈ​സ്റ്റി​ലും കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ചു. അ​തേ​സ​മ​യം, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലും​ല​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ചി​ഞ്ച്‌​വാ​ഡി​ലും ബി​ജെ​പി വി​ജ​യി​ച്ചു. ഝാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡി​ൽ ബി​ജെ​പി സ​ഖ്യ​ക​ക്ഷി എ​ജെ​എ​സ്‌​യു​വി​നാ​ണു വി​ജ​യം.

മ​ഹാ​രാ​ഷ്‌​ട്ര

1995മു​ത​ൽ ബി ​ജെ പി ​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണു മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ക​സ​ബ പേ​ട്ട്. ബി​ജെ​പി എം​എ​ൽ​എ മു​ക്ത തി​ല​കി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണു മ​ണ്ഡ​ലം 10000ലേ​റെ വോ​ട്ടു​ക​ൾ​ക്കു കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​വീ​ന്ദ്ര ധ​ൻ​കേ​ക്ക​ർ ആ​ണു കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി​യു​ടെ ഹേ​മ​ന്ത് റ​സാ​നെ​യെ ആ​ണ് ധ​ൻ​കേ​ക്ക​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ശി​വ​സേ​ന​യു​ടെ പേ​രും ചി​ഹ്ന​വു​മു​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഭ​ര​ണ​സ​ഖ്യ​ത്തി​ന് ഞെ​ട്ടി​ക്കു​ന്ന പ​രാ​ജ​യം.

അ​തേ​സ​മ​യം ചി​ഞ്ച്‌​വാ​ഡി​ൽ അ​ന്ത​രി​ച്ച എം​എ​ൽ​എ ല​ക്ഷ്മ​ൺ ജ​ഗ്ത​പി​ന്‍റെ ഭാ​ര്യ അ​ശ്വ​നി ജ​ഗ്ത​പ് 36000ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നു മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത് ബി​ജെ​പി- ശി​വ​സേ​ന സ​ഖ്യ​ത്തി​ന് ആ​ശ്വാ​സ​മാ​യി.

ത​മി​ഴ്നാ​ട്

ഈ​റോ​ഡ് ഈ​സ്റ്റി​ൽ അ​ര​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ണ്ണാ ഡി​എം​കെ​യു​ടെ കെ. ​എ​സ്. തേ​ന​ര​ശി​നെ കോ​ൺ​ഗ്ര​സി​ന്‍റെ ഇ.​വി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ എ​ട​പ്പാ​ടി പ​ള​നി സ്വാ​മി​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഫ​ല​മെ​ന്ന് മു​ഖ്യ​മ​ന്ത്രി എം​കെ സ്റ്റാ​ലി​ൻ പ്ര​തി​ക​രി​ച്ചു. 2024 ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​മ്പി​ന് മു​ൻ​പു​ള്ള ഒ​രു ഉ​ദാ​ഹ​ര​ണം മാ​ത്ര​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് ഇ​ള​ങ്കോ​വ​ൻ പ്ര​തി​ക​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​യി​രു​ന്നു ഇ​ത്. അ​ണ്ണാ ഡി​എം​കെ​യി​ൽ ഒ. ​പ​നീ​ർ​ശെ​ൽ​വം, എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി വി​ഭാ​ഗ​ങ്ങ​ൾ പ്ര​ത്യേ​കം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ബി​ജെ​പി ഇ​ട​പെ​ട്ട് ഒ​പി​എ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​പ്പി​ച്ചി​രു​ന്നു.

പ​ശ്ചി​മ ബം​ഗാ​ൾ

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സി​റ്റി​ങ് സീ​റ്റ് പി​ടി​ച്ചെ​ടു​ത്താ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം. തൃ​ണ​മൂ​ൽ എം​എ​ൽ​എ സു​ബ്ര​ത സാ​ഹ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സാ​ഗ​ർ​ദി​ഘി​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബെ​യ്റ​ൺ ബി​ശ്വാ​സി​ന് തൃ​ണ​മൂ​ലി​ന്‍റെ ദേ​ബാ​ശി​ഷ് മു​ഖ​ർ​ജി​യെ​ക്കാ​ൾ 22000ലേ​റെ വോ​ട്ടു​ക​ൾ അ​ധി​ക​മാ​യി ല​ഭി​ച്ചു. ബി​ജെ​പി​യു​ടെ ദി​ലീ​പ് സാ​ഹ​യാ​ണു മൂ​ന്നാം സ്ഥാ​ന​ത്ത്. തൃ​ണ​മൂ​ലി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ മു​ർ​ഷി​ദാ​ബാ​ദി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ർ​ന്ന അ​വി​ശു​ദ്ധ സ​ഖ്യ​മാ​ണു വി​ജ​യി​ച്ച​തെ​ന്ന് മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

അ​രു​ണാ​ച​ൽ പ്ര​ദേ​ശ്

ബി ​ജെ പി ​എം​എ​ൽ​എ ജാം​ബെ ടോ​ഷി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​രു​ണാ​ച​ലി​ലെ ലും​ല​യി​ൽ ബി​ജെ​പി​യു​ടെ ഷെ​റി​ങ് ലം​ബു​വാ​ണ് വി​ജ​യി​ച്ച​ത്. ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു ലം​ബു​വി​ന്‍റെ വി​ജ​യം.

ഝാ​ർ​ഖ​ണ്ഡ്

സം​സ്ഥാ​ന​ത്തെ രാം​ഗ​ഡി​ൽ ബി​ജെ​പി സ​ഖ്യ​ക​ക്ഷി എ​ജെ​എ​സ്‌​യു​വി​നാ​ണു വി​ജ​യം. എ​ജെ​എ​സ്‌​യു​വി​ന്‍റെ സു​നി​ത ചൗ​ധ​രി ഭ​ര​ണ​സ​ഖ്യ​മാ​യ യു​പി​എ​യു​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ​ജ്റം​ഗ് മ​ഹാ​തോ​യെ 21970 വോ​ട്ടു​ക​ൾ​ക്കാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ ജെ​എം​എം- കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് മു​ന്ന​റി​യി​പ്പാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം.

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

കൂടിയും കുറഞ്ഞും ഉറച്ചു നിൽക്കാതെ സ്വർണം; 480 രൂപ കൂടി പവന് 55,960 രൂപയായി

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ