biren singh 
India

മാപ്പ് നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാം; മണിപ്പുരിൽ സമാധാനാഭ്യർഥനയുമായി ബിരേൻ സിങ്

77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇംഫാലിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പുരിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ പരസ്യമായി സമാധാനാഭ്യർഥനയുമായി മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മാപ്പ് നൽകുന്നതിലൂടെയും മറക്കുന്നതിലൂടെയും ഒത്തൊരുമിച്ച് പുരോഗതിയിലേക്കുള്ള പാതയിലേക്ക് നീങ്ങാം. 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇംഫാലിൽ ദേശീയപതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുറത്തുനിന്നെത്തിയ ശക്തികളാണ് കലാപം രൂക്ഷമാക്കിയത്. അവർക്കാണ് കലാപത്തിൻ്റെ മുഴുവൻ ഉത്തരവാദിത്തവും. ‘‘മാപ്പ് നൽകിയും എല്ലാംമറന്നും ഒത്തൊരുമിച്ച് പുരോഗതിയുടെ പാതയിലേക്കുള്ള യാത്ര നമുക്ക് തുടരാം. കഴിഞ്ഞ മൂന്നുമാസങ്ങളായി നമുക്കത് നഷ്‌ടപ്പെട്ടിരിക്കുന്നു. കലാപം പുരോഗതികൾ കൊണ്ടുവരില്ല. സമുദായങ്ങൾ തമ്മിൽ തെറ്റിധാരണകളോ ആശയക്കുഴപ്പങ്ങളോ ഉണ്ടെങ്കിൽ നമുക്ക് ഒരുമേശയ്‌ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യാം. ഇതിനായി വാതിലുകൾ എപ്പോഴും തുറന്നിട്ടിട്ടുണ്ടാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും കലാപം അവസാനിപ്പിക്കണമെന്നും പറഞ്ഞു.

മേയ് 3ന് തുടങ്ങിയ മണിപ്പുർ കലാപത്തിൽ ഇതുവരെയായി 180ഓളം ആളുകൾക്കാണ് ജീവൻ നഷ്‌ടമായത്. 3000 ആളുകൾക്ക് പരുക്കേറ്റു.

പ്രകാശപൂരിതം; 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാൻ അയോധ്യ രാമക്ഷേത്രം

ഡിസിസി കത്ത് വിവാദം: മുതിർന്ന നേതാക്കൾ പക്വതയോടെ പെരുമാറണം; കെ.സി. വേണുഗോപാൽ

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം