Representative image 
India

പിഎംഇ ​ബസ് സേവാ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത രം​ഗം വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റാ​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യി പി​എം ഇ ​ബ​സ് സേ​വാ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ അം​ഗീ​കാ​രം. 169 ന​ഗ​ര​ങ്ങ​ളി​ലാ​യി 10,000 ഇ-​ബ​സു​ക​ൾ വി​ന്യ​സി​ക്കു​ന്ന​താ​ണു പ​ദ്ധ​തി. പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് വൈ​ദ്യു​തീ​ക​ര​ണ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കു​ക​യാ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കു​ർ അ​റി​യി​ച്ചു.

57,613 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ 20,000 കോ​ടി കേ​ന്ദ്ര സ​ർ​ക്കാ​രും ബാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പ​ങ്കി​ടും. 45,000 മു​ത​ൽ 55,000 വ​രെ നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​ദ്ധ​തി​യി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നു ക​രു​തു​ന്നു. മൂ​ന്ന് ല​ക്ഷ​വും അ​തി​ൽ കൂ​ടു​ത​ലും ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​ങ്ങ​ളെ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

"പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത (പി​പി​പി) രീ​തി​യി​ലു​ള്ള സം​ഭ​ര​ണ​വും പ​രി​പാ​ല​ന​വു​മാ​യി​രി​ക്കും പ​ദ്ധ​തി​ക്കു​ണ്ടാ​വു​ക. മ​ത്സ​രാ​ധി​ഷ്ഠി​ത ബി​ഡ്ഡി​ങ് ഉ​ണ്ടാ​കും, സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക് മു​ന്നോ​ട്ട് വ​രാം. പ​ദ്ധ​തി 2037 വ​രെ പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി ഠാ​ക്കു​ർ.

ക​ര​കൗ​ശ​ല​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ​ടി​ല്ലാ​തെ ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ അ​ഞ്ചു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ലു​ള്ള വാ​യ്പാ പ​ദ്ധ​തി​ക്കും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

30 ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും പ​ദ്ധ​തി പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. 2028വ​രെ അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്ക് 13,000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​തം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

മ​ര​പ്പ​ണി​ക്കാ​ര്‍, ബോ​ട്ട് നി​ര്‍മാ​താ​ക്ക​ള്‍, സ്വ​ര്‍ണ​പ്പ​ണി​ക്കാ​ര്‍, ശി​ൽ​പ്പി​ക​ൾ, ക​ല്‍പ്പ​ണി​ക്കാ​ര്‍ തു​ട​ങ്ങി​വ​രാ​ണ് പി​എം വി​ശ്വ​ക​ര്‍മ പ​ദ്ധ​തി എ​ന്നു പേ​രി​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക. വി​ശ്വ​ക​ര്‍മ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 17നാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ക.

14,903 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന് ക്യാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഇ​ന്ത്യ​ൻ റെ​യ്‌​ൽ​വേ​യു​ടെ ഏ​ഴു മ​ൾ​ട്ടി ട്രാ​ക്കി​ങ് പ​ദ്ധ​തി​ക​ൾ​ക്കാ​യി 32,500 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും കേ​ന്ദ്ര മ​ന്ത്രി സ​ഭ ന​ൽ​കി.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി