കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനമുയർത്തി കൽക്കട്ട ഹൈക്കോടതി. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സ്ഥിതിവിശേഷം ലജ്ജാകരമായ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പിന്നെങ്ങനെയാണു പശ്ചിമ ബംഗാൾ സ്ത്രീകൾക്കു സുരക്ഷിതമെന്നു പറയാനാകുക. സർക്കാരിനാണിതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും ഹൈക്കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടേറുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും കടുത്ത തിരിച്ചടിയാകുന്ന പരാമർശം.
സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമങ്ങളിലും ഭൂമിതട്ടിപ്പിലും നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച അഞ്ചു പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ സിബിഐ അന്വേഷണം വേണം, ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിലുള്ളത്. ഹർജികൾ തീർപ്പുകൽപ്പിക്കാൻ മാറ്റി.
ലൈംഗികാതിക്രമം സംബന്ധിച്ച് സ്ത്രീകളുടെ നൂറിലേറെ ആരോപണങ്ങളുണ്ടെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക പ്രിയങ്ക ടിബ്രവാൾ പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും മറിച്ചുള്ള മൊഴികളുമുണ്ടെന്നും പ്രധാന പ്രതി ഷാജഹാൻ ഷെയ്ഖിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇതിനോടു രൂക്ഷമായി പ്രതികരിച്ച കോടതി, 55 ദിവസം പൊലീസിനെ ഒളിച്ചുകഴിഞ്ഞത് എന്തിനെന്നു ചോദിച്ചു.
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളിൽ ഫലമുണ്ടാകുന്നില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. സംസ്ഥാന സർക്കാർ അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ തിരിച്ചടിച്ചു. ഇതിനിടെയാണ് കോടതി സർക്കാരിനെതിരായ പരാമർശം നടത്തിയത്.- മമത സർക്കാരിന് രൂക്ഷ വിമർശനം
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനമുയർത്തി കൽക്കട്ട ഹൈക്കോടതി. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ സ്ഥിതിവിശേഷം ലജ്ജാകരമായ ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പിന്നെങ്ങനെയാണു പശ്ചിമ ബംഗാൾ സ്ത്രീകൾക്കു സുരക്ഷിതമെന്നു പറയാനാകുക. സർക്കാരിനാണിതിന്‍റെ ധാർമിക ഉത്തരവാദിത്വമെന്നും ഹൈക്കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചൂടേറുന്നതിനിടെയാണ് തൃണമൂൽ കോൺഗ്രസിനും മുഖ്യമന്ത്രി മമത ബാനർജിക്കും കടുത്ത തിരിച്ചടിയാകുന്ന പരാമർശം.
സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരേയുണ്ടായ അതിക്രമങ്ങളിലും ഭൂമിതട്ടിപ്പിലും നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച അഞ്ചു പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. കേസിൽ സിബിഐ അന്വേഷണം വേണം, ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജികളിലുള്ളത്. ഹർജികൾ തീർപ്പുകൽപ്പിക്കാൻ മാറ്റി.
ലൈംഗികാതിക്രമം സംബന്ധിച്ച് സ്ത്രീകളുടെ നൂറിലേറെ ആരോപണങ്ങളുണ്ടെന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷക പ്രിയങ്ക ടിബ്രവാൾ പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തുന്നതെന്നും മറിച്ചുള്ള മൊഴികളുമുണ്ടെന്നും പ്രധാന പ്രതി ഷാജഹാൻ ഷെയ്ഖിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ഇതിനോടു രൂക്ഷമായി പ്രതികരിച്ച കോടതി, 55 ദിവസം പൊലീസിനെ ഒളിച്ചുകഴിഞ്ഞത് എന്തിനെന്നു ചോദിച്ചു.
കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളിൽ ഫലമുണ്ടാകുന്നില്ല എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. സംസ്ഥാന സർക്കാർ അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയാണെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ തിരിച്ചടിച്ചു. ഇതിനിടെയാണ് കോടതി സർക്കാരിനെതിരായ പരാമർശം നടത്തിയത്.