രാഹുൽ ഗാന്ധിയെ ഭീകരനെന്ന് വിളിച്ചു; കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ് 
India

രാഹുൽ ഗാന്ധിയെ ഭീകരനെന്ന് വിളിച്ചു; കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരെ കേസ്

ബംഗളൂരു പൊലീസാണ് നടപടിയെടുത്തത്

ബംഗളൂരു: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭീകരനെന്നു വിളിച്ച കേന്ദ്ര മന്ത്രി രവ്നീത് സിങ് ബിട്ടുവിനെതിരേ കേസ്. കർണാടക പിസിസിയുടെ പരാതിയിൽ ബംഗളൂരു പൊലീസാണ് നടപടിയെടുത്തത്.

ഇന്ത്യയിലെ സിഖുകാരെക്കുറിച്ച് യുഎസ് സന്ദർശനത്തിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശങ്ങളോടു പ്രതികരിക്കവെയായിരുന്നു ബിട്ടുവിന്‍റെ കടുത്ത വാക്കുകൾ.

ഇന്ത്യയിൽ സിഖുകാർക്ക് തലപ്പാവ് വയ്ക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണു കോൺഗ്രസ് പൊരുതുന്നതെന്നാണ് രാഹുൽ യുഎസ് സന്ദർശനത്തിനിടെ പറഞ്ഞത്.

ഇതിനെ പിന്തുണച്ച് ഖാലിസ്ഥാൻ വാദി ഗുർപത്വന്ത് സിങ് പന്നൂൻ രംഗത്തെത്തിയിരുന്നു. ബോംബുണ്ടാക്കുന്നവരുടെ പിന്തുണ സ്വീകരിക്കുന്നവരാണ് ഒന്നാം നമ്പർ ഭീകരനെന്നായിരുന്നു ബിട്ടുവിന്‍റെ പ്രതികരണം. ബിട്ടു സ്വബോധമില്ലാത്തവരെപ്പോലെ സംസാരിക്കുന്നുവെന്ന് കോൺഗ്രസ് തിരിച്ചടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും