രൺധീർ ജയ്സ്വാൾ File
India

''ബിഷ്ണോയ് സംഘാംഗങ്ങളെ ക്യാനഡ വിട്ടുനൽകുന്നില്ല'', പുതിയ ആരോപണത്തിന്‍റെയും മുനയൊടിച്ച് ഇന്ത്യ

ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ക്യാനഡയുടെ ആരോപണവും പൊളിയുന്നു

ന്യൂഡൽഹി: ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരുടെ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാരുമായി ബന്ധമുണ്ടെന്ന ക്യാനഡയുടെ ആരോപണവും പൊളിയുന്നു. ഈ സംഘത്തിൽപ്പെട്ട 26 പേരെ ക്രിമിനൽ കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്ക് അയയ്ക്കാൻ നൽകി‍യ അപേക്ഷകൾ പത്തു വർഷത്തിലധികമായി ക്യാനഡ അംഗീകരിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വെളിപ്പെടുത്തൽ.

ബിഷ്ണോയ് സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ക്യാനഡയിൽ നിന്ന് പലരെക്കുറിച്ചും വിവരശേഖരണം നടത്തുന്നു എന്ന റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ ആരോപണത്തോടെയാണ് ഇന്ത്യ - ക്യാനഡ നയതന്ത്ര വിഷയത്തിൽ ബിഷ്ണോയ് സംഘത്തിന്‍റെ പേരും ഉൾപ്പെടുന്നത്. പിന്നീട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരു പടി കൂടി കടന്ന്, നരേന്ദ്ര മോദി സർക്കാരിന്‍റെ താത്പര്യത്തിനു വിരുദ്ധമായി നിൽക്കുന്നവരെയാണ് ബിഷ്ണോയ് സംഘത്തെ ഉപയോഗിച്ച് ഇന്ത്യൻ ലക്ഷ്യം വയ്ക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിരുന്നു.

ഇതിനു മറുപടിയായാണ് ഇന്ത്യൻ വിദേശ മന്ത്രാലയ വക്താവ് ക്രിമിനലുകളെ കൈമാറാൻ ക്യാനഡ വിസമ്മതിക്കുന്നതിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

''26 പേരെ കൈമാറാനുള്ള അപേക്ഷകൾ ഒരു പതിറ്റാണ്ടോ അതിലധികമോ ആയി പെൻഡിങ്ങാണ്. മറ്റു നിരവധി പ്രൊബേഷനൽ അപേക്ഷകളിലും ക്യാനഡ തീരുമാനം വൈകിക്കുകയാണ്'', വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ ക്രിമിനൽ സംഘമായ ബിഷ്ണോയ് ഗാങ് ക്യാനഡയിൽ കുറ്റകൃത്യങ്ങൾ നടത്തുകയാണെന്ന പരാതി ക്യാനഡ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, എന്നിട്ടും അവരെ കൈമാറാത്തത് വിചിത്രമാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി.

പെർത്തിൽ ചരിത്രമെഴുതി ഇന്ത്യ

തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി, മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാ പഠോലെ രാജി വച്ചു

സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍