Caste Discrimination in Jails: SC Notice to 7 States 
India

ജയിലുകളിലെ ജാതി വിവേചനം ഗൗരവമുള്ള വിഷയം; കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

മാധ്യമപ്രവർത്തകയായ സുകന്യ ശാന്തയാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്.

ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനത്തിനെതിരേ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേരളമുൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. വിഷയം ഏറെ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

ചീഫ്ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് അദ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാധ്യമപ്രവർത്തകയായ സുകന്യ ശാന്തയാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. തടവുകാർക്കിടയിൽ ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ജയിലിനുള്ളിലെ ചില ചട്ടങ്ങളെന്ന് ഹർജിയിൽ പറയുന്നു.

കേരളത്തിനു പുറമെ, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒ‍‍‍ഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്. കേന്ദ്ര സർക്കാരിനും ഇതു സംബന്ധിച്ച് കോടതി നോട്ടീസയച്ചിട്ടുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?