India

റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ തിരിച്ചെത്തിക്കും; ചർച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്രം

റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ ചില ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു

ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് കബളിക്കപ്പെട്ട് റഷ്യയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

റഷ്യ-യുക്രൈൻ യുദ്ധഭൂമിയിൽ ചില ഇന്ത്യക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. നിരവധി കുടുംബങ്ങൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്‍റുമാർ റഷ്യൻ ഭാഷയിലുള്ള ചില കരാറുകളിൽ ഒപ്പിടുവിച്ചെന്നും കുടുംബങ്ങൾ പറഞ്ഞിരുന്നു.

അതേസമയം, റഷ്യയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്‍റുമാരുടെ കെണിയിൽ പെടരുതെന്ന് ജനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത് അത്യന്തം അപകടം നിറഞ്ഞതും ജീവന് ഭീഷണിയുണ്ടാക്കുന്നതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video