തക്കാളി പ്രതീകാത്മക ചിത്രം
India

കേന്ദ്രം തക്കാളി വില കുറച്ചു

ന്യൂ​ഡ​ൽ​ഹി: കി​ലോ​യ്ക്ക് 140 രൂ​പ വ​രെ വി​ല​യെ​ത്തി​യ ത​ക്കാ​ളി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ. ഇ​ന്നു മു​ത​ൽ കി​ലോ​യ്ക്ക് 70 രൂ​പ നി​ര​ക്കി​ൽ ത​ക്കാ​ളി ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​നും (എ​ൻ​സി​സി​എ​ഫ്) നാ​ഫെ​ഡി​നും നി​ർ​ദേ​ശം ന​ൽ​കി.

എ​ൻ​സി​സി​എ​ഫും നാ​ഫെ​ഡും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു സം​ഭ​രി​ച്ച ത​ക്കാ​ളി തു​ട​ക്ക​ത്തി​ൽ കി​ലോ​യ്ക്ക് 90 രൂ​പ​യ്ക്ക് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ക​യും 16 മു​ത​ൽ വി​ല കി​ലോ​യ്ക്ക് 80 രൂ​പ​യാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ കി​ലോ​ഗ്രാ​മി​ന് 70 രൂ​പ​യാ​യി കു​റ​ച്ച​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ ഗു​ണം ചെ​യ്യും.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല പ​ര​മാ​വ​ധി വ​ർ​ധി​ച്ച പ്ര​ധാ​ന ഉ​പ​ഭോ​ഗ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ന​ൽ​കു​ന്ന​തി​നാ​യി ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​സി​സി​എ​ഫും നാ​ഫെ​ഡും ആ​ന്ധ്രാ പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ച​ന്ത​ക​ളി​ൽ നി​ന്ന് ത​ക്കാ​ളി സം​ഭ​രി​ക്കാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

ജൂ​ലൈ 14 മു​ത​ലാ​ണ് ഡ​ൽ​ഹി- ദേ​ശീ​യ ത​ല​സ്ഥാ​ന മേ​ഖ​ല​യി​ൽ ത​ക്കാ​ളി​യു​ടെ ചി​ല്ല​റ വി​ൽ​പ്പ​ന ആ​രം​ഭി​ച്ച​ത്. 18 വ​രെ മൊ​ത്തം 391 മെ​ട്രി​ക് ട​ൺ ത​ക്കാ​ളി ര​ണ്ട് ഏ​ജ​ൻ​സി​ക​ളും സം​ഭ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഡ​ൽ​ഹി- എ​ൻ​സി​ആ​ർ, രാ​ജ​സ്ഥാ​ൻ, യു​പി, ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന ഉ​പ​ഭോ​ഗ കേ​ന്ദ്ര​ങ്ങ​ളി​ലെ ചി​ല്ല​റ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി വി​ത​ര​ണം ചെ​യ്യു​ന്നു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി