ന്യൂഡൽഹി: സാമുദായിക കലാപം ആളിക്കത്തുന്ന സാഹചര്യത്തിൽ മണിപ്പുരിലേക്ക് കൂടുതൽ സേനയെ വിന്യസിക്കാൻ തീരുമാനം. 50 സിഎപിഎഫ് കമ്പനികളാണ് അധികമായി അയക്കുക. 5000 സൈനികരെ സംസ്ഥാനത്ത് വിന്യസിക്കും. ജിരിബാം ജില്ലയിൽ കലാപം രൂക്ഷമായതിനെത്തുടർന്ന് 20 സിഎപിഎഫ് കമ്പനികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ തപൻ ദേക എന്നിവർ യോഗത്തിൽ പങ്കെടുത്തേക്കും.
മണിപ്പുരിൽ കലാപം മാറ്റമില്ലാതെ തുടരുകയാണ്. ഒരു കോൺഗ്രസ് എംഎൽഎ അടക്കം സ 4 എംഎൽഎമാരുടെ വസതിക്ക് പ്രതിഷേധകാരികൾ തീയിട്ടു. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്‍റെ പൗതൃക കുടുംബത്തിലേക്കും പ്രതിഷേധകാരികൾ ഇരച്ചു കയറി