ചാന്ദിപുര വൈറസ് ബാധിച്ച് ഗുജറാത്തിൽ 53 കുട്ടികൾ മരിച്ചു 
India

ചാന്ദിപുര വൈറസ്; ഗുജറാത്തിൽ മരണസംഖ്യ 50 കടന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം അതി തീവ്രം. മരണനിരക്ക് അമ്പതുകടന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. നിലവിൽ രോഗ ലക്ഷണങ്ങളോടെ 137 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പഞ്ച്മഹൽ ജില്ലയിലാണ് രോ​ഗവ്യാപനം കൂടുതലുണ്ടായത്. രോ​ഗപ്രതിരോധം ശക്തമാക്കാൻ ആരോ​ഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇതുവരെ രോ​ഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു. അതിനിടെ രാജസ്ഥാനിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ദും​ഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം