India

ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റിയേക്കും

ഇസ്റോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14 ലേക്ക് മാറ്റിയേക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണ് എന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് വിക്ഷേപണ തീയതി ഒരു ദിവസത്തേക്കു കൂടി വൈകിച്ചത്. ഇസ്റോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സാഹചര്യം അനുകൂലമാണെങ്കിൽ ഈ മാസം 13 ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങേണ്ടത് ഓഗസ്റ്റ് 23ന് ആയിരുന്നു.

ചന്ദ്രയാൻ 3 പേടകത്തിന്‍റെ വിക്ഷേപ വാഹനമായ എൽവിഎം 3 ൽ സംയോജിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. വ്യാഴാഴ്ച്ച രാവിലെ വിക്ഷേപ വാഹനം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി.

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം

ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല

അന്ന് ആക്രമണം, ഇന്നു സ്വീകരണം, ''സർക്കാർ മാപ്പ് പറയണമെന്ന് പലരും പറയുന്നുണ്ട്''

വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരൻ

വിദ്വേഷ പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി എഐവൈഎഫ് നേതാവ്