Symbolic Image 
India

സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വ് എടുക്കുന്നത് മര്യാദകേട്: ഹൈക്കോടതി

അ​ന്ത​സി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റം

ജോ​ധ്പു​ര്‍: റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വി​ന് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ന്ന​ത് മ​ര്യാ​ദ​കേ​ടും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി. സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള അ​ന്ത​സി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണി​തെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫോ​റ​സ്റ്റ് ഗാ​ര്‍ഡ് പ​രീ​ക്ഷ​യി​ലെ നെ​ഞ്ച​ള​വ് മാ​ന​ദ​ണ്ഡ​ത്തി​നെ​തി​രെ മൂ​ന്നു സ്ത്രീ​ക​ള്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദി​നേ​ശ് മേ​ത്ത​യു​ടെ നി​രീ​ക്ഷ​ണം. റി​ക്രൂ​ട്ട്‌​മെ​ന്‍റ് പൂ​ര്‍ത്തി​യാ​യ​തി​നാ​ല്‍ ഹ​ര്‍ജി ഹ​ര്‍ജി ത​ള്ളു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി അ​പ​മാ​ന​ക​ര​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡം പു​നഃപ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍ക്കാ​രി​നോ​ട് നി​ര്‍ദേ​ശി​ച്ചു.

ശാ​രീ​രി​ക പ​രീ​ക്ഷ​യി​ല്‍ ജ​യി​ച്ചി​ട്ടും നെ​ഞ്ച​ള​വി​ന്‍റെ പേ​രി​ല്‍ അ​യോ​ഗ്യ​ത ക​ല്‍പ്പി​ച്ച​തി​ന് എ​തി​രെ​യാ​ണ് സ്ത്രീ​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ര്‍ദി​ഷ്ട മാനദ​ണ്ഡ​ത്തി​നും മു​ക​ളി​ലാ​ണ് ത​ങ്ങ​ളു​ടെ നെ​ഞ്ച​ള​വെ​ന്ന് ഹ​ര്‍ജി​ക്കാ​ര്‍ വാ​ദി​ച്ചു. ഇ​തു പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി എ​യിം​സ് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡി​നോ​ടു നി​ര്‍ദേ​ശി​ച്ചു. ബോ​ര്‍ഡ് ഹ​ര്‍ജി​ക്കാ​രു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളു​ന്ന റി​പ്പോ​ര്‍ട്ടാ​ണ് സ​മ​ര്‍പ്പി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​ര്‍ജി ത​ള്ളി​യ കോ​ട​തി യോ​ഗ്യ​താ മാ​ന​ദ​ണ്ഡം പു​നഃപരി​ശോ​ധി​ക്കാ​ന്‍ സ​ര്‍ക്കാ​രി​നോ​ടു നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ള​വ് ശാ​രീ​രി​ക ക്ഷ​മ​ത​യു​ടെ അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് ശ​രി​യാ​വ​ണ​മെ​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ത് ശ്വാ​സ​കോ​ശ ക്ഷ​മ​ത​യ്ക്കും തെ​ളി​വ​ല്ല. അ​തേ​സ​മ​യം ത​ന്നെ അ​തി​ല്‍ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

മന്ത്രി ശിവൻകുട്ടി ഇടപെട്ടു; ബാഡ്മിന്‍റൺ താരങ്ങൾക്ക് ഇനി വിമാനത്തിൽ പോകാം