റായ്പൂർ: ഛത്താസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 223 സ്ഥാനാർഥികളിൽ 26 പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. എഡിആറും (Association for Democratic Reforms ) ന്യൂ വും (National Election Watch) വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ അധികവും ബിജെപിയിലാണ്. 5 സ്ഥാനാർഥികളാണ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളത്. 2 പേർ കോൺഗ്രസിലും 4 പേർ ആംആദ്മി പാർട്ടിയിലും ഉൾപ്പെടുന്നു. ഇവരിൽ 16 പേരുടേത് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാത്രമല്ല, കോടിപതികളായ 46 പേർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. കോടിപതികളിലധികവും കോൺഗ്രസിലാണ്. 14 പേർ കോൺഗ്രസിലും 3 വീതം ആംആദ്മിയും ബിജെപിയുലാണ് ഉള്ളത്.
ഇതിനു പുറമേ ആകെയുള്ള 223 സ്ഥാനാർഥികളിൽ 115 പേരുടെ വിദ്യാഭ്യാസ യോഗ്യത 5-ാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലാണെന്നും 97 പേർക്ക് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്, അഞ്ച് സ്ഥാനാർഥികൾ ഡിപ്ലോമ ഹോൾഡർമാരാണ്. നാല് പേർ സാക്ഷരരാണെന്ന് സ്വയം പ്രഖ്യാപിച്ചു, ഒരു സ്ഥാനാർഥി നിരക്ഷരനാണ്. എന്നാൽ ഒരു സ്ഥാനാർഥി തന്‍റെ വിദ്യാഭ്യാസ യോഗ്യത വെലിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.