ഷിംല: രാംപുരിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 19 പേരെ കാണാതായി. ദുരന്ത നിവാരണ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിടുണ്ട്. ഷിംലയിൽനിന്ന് 125 കിലോമീറ്റർ അകലെയുള്ള മണ്ഡിയിലും മേഘ വിസ്ഫോടനം റിപ്പോർട്ട് ചെയ്തു.
കുല്ലു, സോലൻ, സിർമൗർ, ഷിംല, കിന്നൗർ ജില്ലകളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.