India

മാറ്റത്തി​ന്‍റെ കാ​റ്റി​ന് സ​മ​യ​മാ​യി

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേ​ഖർ പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാരുമായി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ൽ പ​ങ്കു​വ​ച്ച കാ​ര്യ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത രൂ​പം.

നി​ന​ച്ചി​രി​യാ​തെ ക​ട​ന്നു വ​ന്ന പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​ന​ങ്ങ​ൾ മാ​ത്രം!

"ഐ.​എ​ൻ.​ഡി.​ഐ.​എ' എ​ന്ന പേ​രി​ൽ പ്ര​തി​പ​ക്ഷം ത​ട്ടി​ക്കൂ​ട്ടി​യ ഒ​രു സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന ശേ​ഷം കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് 5ന് ​പു​തു​പ്പ​ള്ളി​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഐ.​എ​ൻ.​ഡി.​ഐ.​എ​യു​ടെ മു​ഖ്യ കൂ​ട്ടാ​ളി​ക​ളാ​യ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന പു​തു​പ്പ​ള്ളി അ​തു​കൊ​ണ്ടു ത​ന്നെ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​യി ന​മു​ക്കു മു​ന്നി​ല​വ​ത​രി​ക്കു​ക​യാ​ണ്.

സ്വാ​ത​ന്ത്യ്രാ​ന​ന്ത​ര ഭാ​ര​ത​ത്തി​ൽ 65 വ​ർ​ഷം ഇ​ട​തും വ​ല​തും എ​ന്ന നി​ല​യി​ലു​ള്ള അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം ന​മ്മ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത് എ​ന്ന് വൈ​കി​യെ​ങ്കി​ലും നാം ​മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. തി​രി​ഞ്ഞു നോ​ക്കു​മ്പോ​ൾ, കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ന്താ​ണ്?

രാ​ഹു​ലി​ന്‍റെ കോ​ൺ​ഗ്ര​സും പി​ണ​റാ​യി​യു​ടെ സി​പി​എ​മ്മും ഒ​രേ അ​ർ​ഥ​ത്തി​ൽ കു​ടും​ബാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ൾ ത​ന്നെ​യാ​ണെ​ന്ന് ഇ​തി​നോ​ട​കം തെ​ളി​യി​ച്ചു ക​ഴി​ഞ്ഞു. വീ​ണ ഇ​വി​ടെ, ചാ​ണ്ടി ഉ​മ്മ​ൻ അ​വി​ടെ... ഇ​വി​ടെ 2ജി ​കും​ഭ​കോ​ണം... അ​വി​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് അ​ഴി​മ​തി... അ​ങ്ങ​നെ എ​ന്തെ​ല്ലാം അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് നി​ത്യേ​ന​യെ​ന്നോ​ണം ന​മ്മ​ൾ കേ​ൾ​ക്കു​ന്ന​ത്. ആ​രാ​ണ് കൂ​ടു​ത​ൽ അ​ഴി​മ​തി​ക്കാ​ർ എ​ന്ന​തി​ൽ മാ​ത്ര​മാ​ണ് അ​വ​രു​ടെ മ​ത്സ​രം!

കോ​ൺ​ഗ്ര​സി​ന് പ്രീ​ണ​ന രാ​ഷ്‌​ട്രീ​യ​മു​ണ്ടെ​ന്ന​തു പു​തു​മ​യി​ല്ല. എ​ന്നാ​ലി​പ്പോ​ൾ സി​പി​എ​മ്മും അ​തു ത​ന്നെ ചെ​യ്യു​ക​യാ​ണ്. അ​വ​രു​ടെ സ്പീ​ക്ക​ർ​ക്ക് ന​മ്മു​ടെ ഗ​ണ​പ​തി​യെ​ക്കു​റി​ച്ച് എ​ന്തും പ​റ​യാം. എ​ന്തു​കൊ​ണ്ട്? കോ​ൺ​ഗ്ര​സ് ചെ​യ്ത അ​തേ പ്രീ​ണ​ന രാ​ഷ്‌​ട്രീ​യം ത​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്ന് അ​വ​ർ ക​രു​തു​ന്നു. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ ഇ​താ​ണ്.

സം​സ്‌​ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന രം​ഗ​ത്തും ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഏ​വ​ർ​ക്കും വി​ക​സ​നം എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ശ​യം കേ​ര​ള​ത്തി​ലും പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും നി​ക്ഷേ​പ​ത്തി​നും വ​ഴി​യൊ​രു​ക്കി. അ​തേ​സ​മ​യം സി​പി​എ​മ്മി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ച​ങ്ങാ​ത്ത സ​ഖ്യ​ത്തി​ന്‍റെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പ്രീ​ണ​ന​വും മൂ​ലം സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​ബാ​ധ്യ​ത വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. 2016-17 ൽ 1.8 ​ല​ക്ഷം കോ​ടി രൂ​പ ക​ട​മാ​യി​രു​ന്ന​ത് അ​ഴി​മ​തി​യും പ്രീ​ണ​ന​ങ്ങ​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം 2021-22 ആ​യ​പ്പോ​ഴേ​ക്കും 3.35 ല​ക്ഷം കോ​ടി​യാ​യി.

നാ​ലു വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​ശീ​ർ​ഷ ക​ടം ഇ​ര​ട്ടി​യാ​യി. റോ​ഡു​ക​ൾ, റെ​യ്‌​ൽ പാ​ത​ക​ൾ, വൈ​ദ്യു​തീ​ക​ര​ണം, വീ​ടു​ക​ൾ, കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ... എ​ല്ലാം നി​ർ​മി​ച്ച​ത് ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ണെ​ന്നി​രി​ക്കെ പി​ന്നെ​ങ്ങ​നെ​യാ​ണ് ഈ ​ക​ടം വ​രു​ക? ഇ​വി​ടെ പാ​ഴ്ച്ചെ​ല​വു​ക​ളും സോ​ണ്ടാ കും​ഭ​കോ​ണം പോ​ലെ​യു​ള്ള അ​ഴി​മ​തി​യും പൊ​തു പ​ണം കൊ​ള്ള​യ​ടി​ക്ക​ലും മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്നാ​ണു​ത്ത​രം.

ഞാ​ൻ പ​റ​ഞ്ഞ​തെ​ല്ലാം വ​സ്തു​താ​പ​ര​മാ​ണ്. ക​ട​ബാ​ധ്യ​ത ഇ​ങ്ങ​നെ വ​ർ​ധി​ച്ചാ​ൽ ന​മ്മു​ടെ ഭാ​വി ത​ല​മു​റ ഇ​വി​ടെ നി​ന്ന് ഓ​ടി​പ്പോ​വേ​ണ്ടി​വ​രും. അ​തു​കൊ​ണ്ടാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ മാ​റ്റം വ​ര​ണ​മെ​ന്ന് ഞാ​ൻ പ​റ​യു​ന്ന​ത് .

കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും രാ​ഷ്‌​ട്രീ​യ​മാ​യും ഒ​രേ ആ​ശ​യ​മാ​ണ്. മ​റ്റൊ​രു പൊ​തു വി​ഷ​യം അ​വ​രു​ടെ ചൈ​നാ ബ​ന്ധ​മാ​ണ്. സി​പി​എ​മ്മി​ന് ചൈ​ന അ​വ​രു​ടെ ക്ഷേ​ത്ര​മാ​ണെ​ങ്കി​ൽ, ചൈ​ന​യെ ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​യാ​യാ​ണ് കോ​ൺ​ഗ്ര​സ് കാ​ണു​ന്ന​ത്. ചൈ​ന​യു​ടെ പ്ര​സ​ക്തി​യെ​ന്താ​ണ്? ഈ ​ചൈ​ന കൊ​വി​ഡ് കാ​ല​ത്ത് ഗാ​ൽ​വാ​നി​ൽ ന​മ്മു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ചൈ​ന ഒ​രു ഭൂ​പ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ന്നി​ട്ടും ന​മ്മു​ടെ ഇ​ന്ത്യ​യി​ലെ ഈ ​ര​ണ്ടു പാ​ർ​ട്ടി​ക​ളും ചൈ​ന​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​ഴി​മ​തി, പ്രീ​ണ​ന രാ​ഷ്‌​ട്രീ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് പു​റ​മെ അ​വ​ർ​ക്ക് ചൈ​നാ ബ​ന്ധ​വു​മു​ണ്ടെ​ന്നു ത​ന്നെ ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വി​ക​സ​ന​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യ​മാ​ണ് ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യ​മെ​ന്ന​ത് പ​ക​ൽ പോ​ലെ തെ​ളി​ഞ്ഞു​വ​രു​ന്ന​ത് കാ​ണാം. ഭാ​വി ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്രീ​യ​വും അ​താ​ണ്. ക​ഴി​ഞ്ഞ 9 വ​ർ​ഷം കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ ആ​ഴ​ത്തി​ലു​ള്ള പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ വ​രു​ത്തി. ഇ​ന്ത്യ ജി20 ​യു​ടെ അ​ധ്യ​ക്ഷ​പ​ദ​ത്തി​ലേ​ക്കു​യ​ർ​ന്ന് ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ ബ​ഹു​മാ​ന​ത്തി​നു പാ​ത്ര​മാ​യി. ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണം ഇ​ന്ത്യ​യു​ടെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി. ലോ​ക​ത്തെ അ​ഞ്ചാം സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി ഇ​ന്ന് ഇ​ന്ത്യ വ​ള​ർ​ന്നി​രി​ക്കു​ന്നു. താ​മ​സി​യാ​തെ ന​മ്മ​ൾ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കും. കൊ​വി​ഡ് കാ​ല​ത്ത് നാം 200 ​കോ​ടി വാ​ക്സി​നു​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്തു. മ​റ്റൊ​രു രാ​ജ്യ​ത്തി​നും ചി​ന്തി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണി​വ​യെ​ല്ലാം. അ​തി​ന്‍റെ​യെ​ല്ലാം ഫ​ല​മാ​യി ഇ​പ്പോ​ൾ ഇ​ന്ത്യ​യ്ക്ക് ത​ന്‍റേ​താ​യ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ആ​ഘോ​ഷി​ക്കു​ന്ന പ​ഴ​ഞ്ച​ൻ ന്യാ​യ​വാ​ദ​ങ്ങ​ളു​പേ​ക്ഷി​ച്ച്, പ​ക​രം വി​ക​സി​ത​വും സ​മൃ​ദ്ധ​വു​മാ​യ ഒ​രു രാ​ജ്യ​മാ​യി നാം ​വ​ള​ര​ണം. ആ ​മാ​റ്റം കേ​ര​ള​ത്തി​ലും സം​ഭ​വി​ക്ക​ണം; കേ​ര​ള​ത്തി​ലെ യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ രാ​ഷ്‌​ട്രീ​യ​മാ​കേ​ണ്ട​തും ഇ​താ​ണ്. രാ​ഷ്‌​ട്രീ​യ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ്, അ​തി​ന്‍റെ സൂ​ച​ന​ക​ൾ പു​തു​പ്പ​ള്ളി​യി​ൽ തു​ട​ങ്ങ​ണം.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video