Rajeev Chandrasekhar file
India

രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പ്രത്യക്ഷ നികുതി ബോർഡിന്

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ 6 മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും കോൺഗ്രസ് നൽകിയ പരാതിയിലാണു നടപടി.

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ 1951ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം രാജീവ് ചന്ദ്രശേഖറിനെതിരേ നടപടിയുണ്ടാകും. ആറു മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരിക്കുന്നത്. ഇതിനെതിരേ സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസാൽ തെരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്റ്റർക്കു നൽകിയ പരാതിയാണ് നികുതി ബോർഡിന് കൈമാറിയത്.

47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

നാശം വിതച്ച് പെരുമഴ; തലസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി, പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞു വീണു

കോഴിക്കോട് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

സന്ദീപിനെ സ്വന്തമാക്കാൻ സിപിഎമ്മും സിപിഐയും

കോതമംഗലത്തിന്‍റെ ചരിത്ര എടായി നീന്തൽ മത്സരങ്ങൾ