Pawan Khera 
India

'ഇന്ത്യ' മുന്നണി എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നു; രാജയുടെ പ്രസ്താവനയിൽ വിയോജിച്ച് കോൺഗ്രസ്

'ഇന്ത്യ' മുന്നണിയിലെ ഓരോ അംഗങ്ങളും എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നു

ന്യൂഡൽഹി: 'ഇന്ത്യ' മുന്നണി എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ഉദയനിധിയെ പിന്തുണച്ച് ഡിഎംകെ എം.പി എ.രാജയുടെ സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിനു പിന്നാലെയാണ് അദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

കോൺഗ്രസും ഡിഎംകെയും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. 'ഇന്ത്യ' മുന്നണിയിലെ ഓരോ അംഗങ്ങളും എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുണ്ടെന്നും പവൻ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളോടുള്ള വിയോജിപ്പും അദേഹം രേഖപ്പെടുത്തി.

സനാതന ധർമത്തെ മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് തുടങ്ങിയ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് എ.രാജയുടെ പരാമർശം. സനാതന ധർമം എച്ച്ഐവി, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് സാമനമാണ്. മലേറിയയും ഡെങ്കിയും ബാധിച്ചവരെ ആരും അവമതിപ്പോടെ കാണാറില്ല. എന്നാൽ, മുൻകാലങ്ങളിൽ പുറത്തു പറയാൻ മടിച്ചിരുന്ന കുഷ്ഠത്തോടും സമീപകാലത്ത് ഏറെ മാനക്കേടോടെ കാണുന്ന എച്ച്ഐവിക്കും സമാനമാണ് സനാതന ധർമമെന്നായിരുന്നു എ.രാജയുടെ പ്രസ്താവന.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?