India

സർക്കാർ മേഖലയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ; യുവാക്കൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസിന്‍റെ പ്രകടന പത്രിക

ജയ്പൂപൂർ: രാജ്യത്തെ യുവാക്കൾക്ക് വമ്പൻ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷത്തോളം തസ്തികകൾ നികത്തും. സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി, ബിരുദധാരികള്‍ക്ക് അപ്രന്‍റിസിഷിപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര‍യിലാണ് യുവാക്കൾക്കായുള്ള ഈ പ്രഖ്യാപങ്ങൾ.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സർക്കാർ സർവീസിൽ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷത്തോളം സീറ്റുകളിൽ നികത്തും. കർഷരുടെ വിളകളുടെ താങ്ങു വില നിയമപരമായി ഉറപ്പാക്കും. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ന്യായ് യാത്ര പ്രവേശിപ്പോഴായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.താത്കാലിക ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി രൂപയുടെ ഫണ്ടും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.രാജ്യത്തെ ഏതൊരു യുവ ബുരുദധാരിക്കും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അപ്രന്റിസിഷിപ്പിന് അവകാശമുണ്ട്. അവര്‍ക്ക് ഒരു വര്‍ഷം അപ്രന്‍റിസിഷിപ്പ് ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ