India

അധികാരമേറ്റ് കോൺറാഡ് സാംഗ്മയും നെഫ്യൂ റിയോയും

സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതരായിരുന്നു

ഷില്ലോങ്/നാഗാലാൻഡ് : മേഘാലയയിൽ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മയും, നാഗാലാൻഡിൽ നെഫ്യൂ റിയോയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടു സംസ്ഥാനങ്ങളിലെയും സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതരായിരുന്നു.

ഷില്ലോങ് രാജ്ഭവനിൽ നടന്ന ചടങ്ങിലാണു കോൺറാഡ് സാംഗ്മ സത്യപ്രതിജ്ഞ ചെയ്തത്. ഇതു രണ്ടാം വട്ടമാണു സാംഗ്മ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പന്ത്രണ്ടംഗ മന്ത്രിസഭയിൽ ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്.

നാഗാലാൻഡിൽ അഞ്ചാം തവണയാണു നെഫ്യൂ റിയോ മുഖ്യമന്ത്രിയാവുന്നത്. നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നെഫ്യൂ റിയോ മന്ത്രിസഭയിലും ഇക്കുറി രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. ബിജെപിയുമായി ചേർന്നാണു നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി നേതാവായ നെഫ്യൂ റിയോ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി