റായ്പുർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്നവരെ ജോലിയിൽ നിന്നും വിലക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. റായ്പുരിലെ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീസുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബലാത്സംഗക്കേസുകളിൽ ഉൾപ്പെട്ടവരെയും സ്ത്രീകൾക്ക് എതിരെ കുറ്റകൃത്യങ്ങൾ നടത്തുന്നവരെയും സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തി. സർക്കാർ കോളെജ് വിദ്യാർഥികൾക്ക് സൗജന്യ യാത്രയാണ് ഇതിൽ പ്രധാനം.