അശോക് തൻവാർ  
India

ആം ആദ്മി പാർട്ടി വിട്ടതിനു പിന്നാലെ ബിജെപിയിൽ ചേർന്ന് അശോക് തൻവാർ

ന്യൂഡൽഹി: ആം ആദ്മി പാർ‌ട്ടി വിട്ടതിനു പിന്നാലെ ബിജെപിയിൽ ചേർന്ന് ഹരിയായ നേതാവ് അശോക് തൻവാർ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ സാന്നിധ്യത്തിലാണ് തൻവാർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഹരിയാനയിലെ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന തൻവാർ 2019ലാണ് കോൺഗ്രസ് വിട്ടത്. 2022ൽ ആം ആദ്മി പാർട്ടിയിൽ ചേർ‌ന്നു. അതിനിടെ കുറച്ചു കാലം തൃണമൂൽ കോൺഗ്രസിനൊപ്പവും പ്രവർത്തിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യം രൂപീകരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് തൻവാർ ആം ആദ്മി പാർട്ടി വിട്ടത്. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ നേടാനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് തൻവാർ പറഞ്ഞു.

വൈകാതെ തന്നെ നിരവധി നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് ഹരിയാന മുഖ്യമന്ത്രി ഖട്ടാർ അവകാശപ്പെട്ടു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ