India

കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ക്ഷാമബത്ത വർധനവിന് അംഗീകാരം നൽകിയത്

ന്യൂഡൽഹി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (dearness allowance) വർധിപ്പിച്ചു. നാലു ശതമാനമാണു വർധനവ്. നിലവിൽ 38 ശതമാനം നിരക്കിലാണു കേന്ദ്ര സർക്കാർ ജീവനക്കാർക്കു ക്ഷാമബത്ത നൽകി വരുന്നത്. വർധനവ് പ്രാബല്യത്തിൽ വന്നതോടെ ഇതു 42 ശതമാനമായി ഉയർന്നു.

ക്ഷാമബത്ത വർധനവ് 2023 ജനുവരി 1 മുതലുള്ളതാണു പ്രാബല്യത്തിൽ വരിക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗമാണ് ക്ഷാബത്ത വർധനവിന് അംഗീകാരം നൽകിയത്. വിലക്കയറ്റം മൂലമുള്ള പ്രതിസന്ധി പരിഹരിക്കാനാണു ക്ഷാമബത്ത കൂട്ടുന്നതെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ഏകദേശം 47.58 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും വർധനവിന്‍റെ ഗുണം ലഭിക്കും. ഏഴാം ശമ്പള കമ്മീഷന്‍റെ നിർദ്ദേശപ്രകാരമാണു വർധനവ്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത