India

നേരിട്ട് ഹാജരാകണം: റാഞ്ചി കോടതിയിലും രാഹുലിന് തിരിച്ചടി

അപേക്ഷ ഝാർഖണ്ഡിലെ റാഞ്ചി കോടതി തള്ളുകയായിരുന്നു.

റാഞ്ചി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. കോടതിയിൽ നേരിട്ട് ഹാജരകണമെന്ന് റാഞ്ചി കോടതി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാവുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ അപേക്ഷ ഝാർഖണ്ഡിലെ റാഞ്ചി കോടതി തള്ളുകയായിരുന്നു.

നേരത്തെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. കേസ് വേനലവധിക്കു ശേഷം വിധി പറയാനായി മാറ്റുകയും ചെയ്തു.

ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും തള്ളിയ സാഹചര്യത്തിൽ, എംപി സ്ഥാനത്തുനിന്നുള്ള അയോഗ്യത തുടരുകയാണ്.

അപകീർത്തി കേസിൽ സൂറത്ത് കോടതിയാണ് രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരേ സൂറത്ത് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തതിരുന്നെങ്കിൽ രാഹുലിന് ലോക്സഭാംഗത്വം തിരികെ ലഭിക്കുമായിരുന്നു.

"കള്ളൻമാരുടെയെല്ലാം പേരിനൊപ്പം മോദി എന്നെങ്ങനെ വരുന്നു'' എന്ന പ്രസ്താവനയാണ് രാഹുലിനെ കുടുക്കിലാക്കിയത്. ഇതിനെതിരേ പൂർണേഷ് മോദി ഫയൽ ചെയ്ത കേസിലാണ് രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. ഇതേത്തുടർന്ന് രാഹുലിന്‍റെ എംപി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?