ഡൽഹിയിൽ വായു ഗുണനിലവാര തോത് 400 ന് മുകളിൽ‌; അപകടസൂചനയെന്ന് വിദഗ്ധർ 
India

ഡൽഹിയിൽ വായു ഗുണനിലവാര തോത് 400 ന് മുകളിൽ‌; അപകടസൂചനയെന്ന് വിദഗ്ധർ

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല

ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു ഗുണനിലവാര തോതിൽ വൻ വർധന. വായു ഗുണനിലവാര തോത് 400 കടന്നു. ആനന്ദ്‌ വിഹാർ (433), അശോക് വിഹാർ (410), രോഹിണി (411), വിവേക് വിഹാർ (426) എന്നിവിടങ്ങളിൽ 400 ന് മുകളിലാണ് വായു ഗുണനിലവാരം. വായുനിലവാരം ഇത്രയും വഷളായത്‌ വലിയ അപകടസൂചനയാണ്‌ നൽകുന്നതെന്ന്‌ വിദഗ്‌ധർ പറയുന്നു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പടക്ക നിരോധനം പേരിനുമാത്രം ഏർപ്പെടുത്തിയതാണെന്നതിന്‍റെ തെളിവാണ് ദീപാവലിക്ക് പിന്നാലെ ഗുരുതരമായി വായു ഗുണനിലവാര തോത് ഉയർന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഡൽഹി സർക്കാരിനോട്‌ സുപ്രീംകോടതി നിർദേശിച്ചു. പടക്കങ്ങൾക്ക്‌ സ്ഥിരം വിലക്കേർപ്പെടുത്തുന്ന കാര്യം പരിശോധിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജീവിച്ചിരിക്കണമെങ്കിൽ ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ വേണം; സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി

ഖാലിസ്ഥാൻ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കൾ

ഉൾപ്പോരിലുലഞ്ഞ് ബിജെപി

പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി