ഡൽഹി വായു ഗുണനിലവാരം 500ൽ; 10, 12 ക്ലാസുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി; വര്‍ക്ക് ഫ്രം ഹോം  
India

ഡൽഹി വായു ഗുണനിലവാരം 500ൽ എത്തി; 10, 12 ക്ലാസുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി; വര്‍ക്ക് ഫ്രം ഹോം

ഇന്ന് രാവിലെ മാത്രം 22 ട്രെയിനുകളാണ് വൈകിയോടിക്കൊണ്ടിരിക്കുന്നത്. 8 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്‍റ് റിസര്‍ച്ച് ഡാറ്റ (System of Air Quality and Weather Forecasting and Research Data) അനുസരിച്ച് 35 മോണിറ്ററിങ് സ്‌റ്റേഷനുകളിലും വായുഗുണനിലവാരം 500 എക്യുഐ (AIQ) ആണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദ്വാരകയിലാണ് (480). തുടര്‍ച്ചയായി രണ്ടാം ദിവസവും ഇതേ സ്ഥിതി തുടരുന്നതിനാല്‍ കാലാവസ്ഥാ വകുപ്പ് പ്രദേശങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മലിനീകരണ തോത് കൂടിയതും സുപ്രീം കോടതിയിൽ നിന്നുണ്ടായ വിമർശനവും കണക്കിലെടുത്ത് ഡല്‍ഹിയിലെ 10, 12 ക്ലാസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകളിലെ പഠനം കഴിഞ്ഞ ദിവസം മുതൽ പൂർണമായും ഓണ്‍ലൈന്‍ ആക്കി മാറ്റിയിരുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളെജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈനാക്കി. ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകളും സമാന തീരുമാനമെടുത്തു. ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് സ്കൂളുകൾ അടച്ച് പഠനം ഓണ്‍ലൈനിലേക്ക് മാറിയത്.

തിങ്കളാഴ്ച പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിലായിരുന്നു. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. മലിനീകരണം കൂടിയ സാഹചര്യത്തിൽ ഇന്നലെ മുതൽ ഡൽഹിയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 4 നടപ്പിലാക്കി തുടങ്ങി. പൊതു സ്വകാര്യ ഓഫീസുകളോട് 50% ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാനാണ് നിര്‍ദേശം. ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

പുകമഞ്ഞ് രൂക്ഷമായതിനെത്തുടര്‍ന്ന് നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയും വഴിതിരിച്ചു വിടുകയും ചെയ്തു. ഇന്ന് (നവംബർ 19) രാവിലെ മാത്രം 22 ട്രെയിനുകളാണ് വൈകിയോടിക്കൊണ്ടിരിക്കുന്നത്. 8 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്തുകൊണ്ട് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിമർശിച്ചിരുന്നു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് - 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീതും നൽകി.

സുപ്രീം കോടതിക്ക് സത്യം ബോധ്യമായി: ഷഹീൻ സിദ്ദിഖ്

'ഡൽഹിയിൽ കൃത്രിമ മഴ വേണം'; അനുവാദം തേടി ഡൽഹി സർക്കാർ, മറുപടി നൽകാതെ കേന്ദ്രം

ഓസ്ട്രേലിയൻ പര്യടനം: ഷഫാലിയെ പുറത്താക്കി, മിന്നു മണി ഇന്ത്യൻ ടീമിൽ

എം.എസ്‌. സുബ്ബലക്ഷ്‌മി പുരസ്‌കാരം ടി.എം. കൃഷ്‌ണയ്ക്ക് നൽകുന്നത് തടഞ്ഞ് ഹൈക്കോടതി

അമ്പലപ്പുഴയിലെ 'ദൃശ്യം' മോഡൽ കൊലപാതകം: വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി