കർഷക സമരം 
India

കർഷക മാർച്ച്: ഇന്ന് വീണ്ടും കേന്ദ്രമന്ത്രിമാരുമായി ചർച്ച

ചണ്ഡിഗഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് തടഞ്ഞതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേന്ദ്രമന്ത്രിമാരുമായി കർഷകർ ഇന്ന് വീണ്ടും ചർച്ച നടത്തും. നാലാം വട്ടമാണ് കർഷകർ വിഷയത്തിൽ കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തുന്നത്. കഴിഞ്ഞ മൂന്നു തവണയും ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ആയിരക്കണക്കിന് കർഷകർ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ തടിച്ചു കൂടിയിരിക്കുന്ന സാഹചര്യത്തിലാണ് നാലാംഘട്ട ചർച്ച. കാർഷിക വായ്പ എഴുതിത്തള്ളൽ, ഉത്പന്നങ്ങളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് എന്നിവ ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധം നടത്തുന്നത്.

ചർച്ചയുടെ പശ്ചാത്തലത്തിൽ ശാന്തമായി തുടരാൻ കർഷകരോട് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി അർജുൻ മുണ്ഡ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് കർഷകരുമായി ചർച്ച നടത്തുക. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച നേതാക്കൾ കർഷകരുടെ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് ഐറു മണിക്ക് ചണ്ഡിഗഡിലാണ് ചർച്ച. ചർച്ചക്കു ശേഷം കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിഷയത്തിൽ പ്രധാനമന്ത്രി കർഷകരെ അഭിസംബോധന ചെയ്യണമെന്നും കർഷക നേതാവായ സർവൺ സിങ് പാന്തർ പറഞ്ഞു. ഇപ്പോൾ പന്ത് സർക്കാരിന്‍റെ കോർട്ടിലാണ്. തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും പാന്തർ പറഞ്ഞു.

കർഷകർ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഹരിയാന സർക്കാർ മൊബൈൽ ഇന്‍റർനെറ്റിനും ബൾക്ക് എസ്എംഎസിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 19 വരെ നീട്ടിയിട്ടുണ്ട്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്