അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുര്‍കായസ്ത 
India

ന്യൂസ് ക്ലിക്കിന് തിരിച്ചടി; അറസ്റ്റ് ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിൽ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

അന്വേഷണം തുടരുകയാണെന്നും തെളിവുഖൽ സേഖരിച്ചു വരികയുമാണെന്ന ഡൽഹി പൊലീസിന്‍റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. സിബിഐ ഉള്‍പ്പെടെ കേസ് ഏറ്റെടുത്ത കാര്യവും ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഹർജി തള്ളിയതോടെ ഒക്ടോബര്‍ 20വരെ പ്രബിര്‍ പുര്‍കായസ്തയും, അമിത് ചക്രവര്‍ത്തിയും ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരും. ഹര്‍ജിയില്‍ വലിയ പ്രധാന്യം കാണുന്നില്ലെന്നും അറസ്റ്റിന്‍റെ കാരണം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!