ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലാധ്യമായി ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി ഡൽഹി. മുംഗേഷിപുർ കലാവസ്ഥ നിലയത്തിലാണ് ഇന്ന് ഉച്ചയോടെ 52.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്. ഡൽഹിക്ക് പുറമേ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രി കടന്നിരുന്നു.
കടുത്ത ചൂടിനെ തുടർന്ന് ഹരിയാന സർക്കാർ സ്കൂളുകളുടെ വേനലവധി നേരത്തെയാക്കി. മെയ് 30 ന് ശേഷം ഉഷ്ണ തരംഗത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. മെയ് 30ന് ശേഷം പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് പ്രവചനം.
താപനില ഉയര്‍ന്നതിനനുസരിച്ച് ഡല്‍ഹിയിലെ വൈദ്യുത ഉപഭോഗവും സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. ഡല്‍ഹിനിവാസികളുടെ എ.സി. ഉപയോഗമാണ് ഇതിന് കാരണമായത്.