ഭാര‍്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചു; ലിംഗ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽ 
India

ഭാര‍്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചു; ലിംഗ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭർത്താവ് ഹൈക്കോടതിയിൽ

ഇക്കാര‍്യം മറച്ചുവച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കിയെന്ന് യുവാവ് കോടതിയിൽ

ന‍്യൂഡൽഹി: വിവാഹത്തിന് മുമ്പ് ഭാര‍്യ 'സ്ത്രീ' അല്ലെന്നത് മറച്ചുവച്ചതായും ഭാര‍്യയെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവ‍ശ‍്യവുമായി ഭർത്താവ് ഹൈക്കോടതിയിൽ. ട്രാൻസ്ജെന്‍ഡറാണെന്ന കാര‍്യം മറച്ചുവച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കിയതായും യുവാവ് വ‍്യക്തമാക്കി. ലിംഗഭേദം ഒരു വ‍്യക്തിയുടെ സ്വകാര്യതയാണെന്നത് അംഗീകരിക്കുന്നുവെന്നും എന്നാൽ വിവാഹത്തിൽ ഇരു കക്ഷികൾ ഒരേപോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഭർത്താവിനുവേണ്ടി അഭിഭാഷകനായ അഭിഷേക് കുമാർ ചൗധരി കോടതിയെ ഓർമ്മിപ്പിച്ചു.

ആരോഗ്യകരമായ ദാമ്പത്യ ജീവിതം ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം രണ്ട് വ്യക്തികളുടെയും ജീവിക്കാനുള്ള മൗലികാവകാശങ്ങളെ ബഹുമാനിക്കുന്നതിന്‍റെ പ്രാധാന്യം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങൾ പ്രകാരം ഭാര്യ 'സ്ത്രീ' ആയി യോഗ്യത നേടുന്നില്ലെങ്കിൽ യുവാവ് ഗാർഹിക പീഡനം, സ്ത്രീധന നിയമങ്ങൾ എന്നിവ പ്രകാരം ആരോപണങ്ങൾ നേരിടേണ്ടതില്ലെന്ന് അഭിഭാഷകൻ വാദിച്ചു. നേരത്തെ ഭാര്യയുടെ ലിംഗ പരിശോധനയ്ക്കായി വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്ന് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സിപിഎമ്മിന് ചേലക്കര കിട്ടണം; പാലക്കാടും

പ്രിയങ്ക വയനാട്ടിൽ‌, പത്രികാ സമർപ്പണം ബുധനാഴ്ച

ആര്യയ്ക്കും സച്ചിൻദേവിനും പൊലീസിന്‍റെ ക്ലീൻചിറ്റ്; ബസിന്‍റെ വാതിൽ തുറന്ന് നൽകിയത് യദു

കനത്ത മഴ: ബുധനാഴ്ച ബംഗളൂരുവിലെ സ്കൂളുകൾക്ക് അവധി

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി