India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, പക്ഷേ, കുറ്റകരമല്ല: കോടതി

ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ 498എ വകുപ്പ് പ്രകാരം കുറ്റകരമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി

ബംഗളൂരു: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭർത്താവിനെതിരേ സ്ത്രീ നൽകിയ പരാതി എത്തിയത് കർണാടക ഹൈക്കോടതിയിൽ. ഭർത്താവ് അങ്ങനെ ചെയ്തത് ക്രൂരതയായിപ്പോയെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ 498എ വകുപ്പ് പ്രകാരം കുറ്റകരമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വിധിക്കുകയും ചെയ്തു.

വിവാഹത്തിൽ ലൈംഗിക ബന്ധത്തിനു സ്ഥാനമില്ലെന്നും, ആത്മാവുകളുടെ സംയോഗമാണതെന്നുമുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ ഭാര്യയുമായി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചുകൊണ്ടിരുന്നത്.

1955ലെ ഹിന്ദു വിവാഹ നിയമ പ്രകാരം മാത്രമാണ് ഇതു കുറ്റകരമായി കണക്കാക്കാൻ കഴിയുന്നതെന്നും, ഇന്ത്യൻ പീനൽ കോഡിന്‍റെ വകുപ്പിൽ വരുന്നില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പുറപ്പെടുവിച്ച ഉത്തരവിൽ നിരീക്ഷിക്കുന്നു. ഭാര്യയുമായി ശാരീരിക ബന്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു ഭർത്താവെന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു. ഹിന്ദു വിവാഹ നിയമത്തിലെ 12(1)(എ) വകുപ്പ് പ്രകാരം ഇതു ക്രൂരതയായാണ് കണക്കാക്കുന്നത്. എന്നാൽ, 489എ വകുപ്പ് പ്രകാരം ശിക്ഷിക്കാൻ മതിയായ കാരണല്ലെന്നും കോടതി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും