ദേവേന്ദ്ര ഫഡ്‌നാവിസ് നാമനിർദേശ പത്രിക സമർപ്പിച്ചു 
India

ദേവേന്ദ്ര ഫഡ്‌നാവിസ് നാമനിർദേശ പത്രിക സമർപ്പിച്ചു

നാഗ്പുരിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഫഡ്നാവിസ്.

നാഗ്പുർ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത്- വെസ്റ്റ് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മഹായുതി പ്രവർത്തകരുടെ വൻ റാലിയെ അഭിസംബോധന ചെയ്തശേഷം പ്രകടനമായി എത്തിയാണ് മുതിർന്ന ബിജെപി നേതാവ് പത്രിക കൈമാറിയത്. സർക്കാരിന്‍റെ പ്രവർത്തനങ്ങളാണ് മഹായുതിക്കു വേണ്ടി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നതെന്നു റാലിയിൽ ഫഡ്നാവിസ് പറഞ്ഞു. പെൺകുട്ടികൾക്കു വേണ്ടി നടപ്പാക്കിയ ലഡ്കി ബഹിൻ എന്ന ഒറ്റ പദ്ധതി മതി എതിരാളികളുടെ പരാജയം ഉറപ്പാക്കാനെന്നും അദ്ദേഹം.

2014- 19ൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഫഡ്നാവിസ്. 2019 നവംബറിൽ 80 മണിക്കൂർ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ശിവസേന പിളർന്ന് ഏകനാഥ് ഷിൻഡെ വിഭാഗം ബിജെപിയോടു ചേർന്നു സർക്കാർ രൂപീകരിച്ചപ്പോൾ ഉപമുഖ്യമന്ത്രിയായി. നാഗ്പുരിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഫഡ്നാവിസ്. ഇത് ആറാം മത്സരമാണ്. മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവരും പത്രികാ സമർപ്പണത്തിൽ ഫഡ്നാവിസിനൊപ്പമുണ്ടായിരുന്നു. കോൺഗ്രസ് കഴിഞ്ഞ 60 വർഷത്തിനിടെ എന്താണു ചെയ്തതെന്ന് റാലിയിൽ ഗഡ്കരി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫഡ്നാവിസിന്‍റെയും നേതൃത്വം നാഗ്പുരിനും മഹാരാഷ്‌ട്രയ്ക്കും നൽകിയ വികസനം പ്രകടമാണെന്നും അദ്ദേഹം. നാഗ്പുരിൽ നിന്നുള്ള ലോക്സഭാംഗമാണു ഗഡ്കരി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും