Devendra fadnavis And Narendra Modi 
India

നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്‌നാവിസ് കൂടിക്കാഴ്ച്ച: ഫഡ്‌നാവിസ് ബിജെപി ദേശീയ അധ്യക്ഷനായെക്കുമെന്ന് അഭ്യൂഹം

വരും ദിവസങ്ങളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഫഡ്‌നാവിസ് ന്യൂഡൽഹിയിലേക്ക് മാറിയേക്കുമെന്നും വിവരമുണ്ട്

മുംബൈ: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ പേര് പാർട്ടി ഹൈക്കമാൻഡ് ഏറെക്കുറെ അന്തിമമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഫഡ്‌നാവിസ് ന്യൂഡൽഹിയിലേക്ക് മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ന്യൂഡൽഹിയിൽ സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ഔദ്യോഗിക നിതി ആയോഗ് യോഗത്തിന് ശേഷം പ്രധാനമന്ത്രി എല്ലാ ബിജെപി മുഖ്യമന്ത്രിമാരുമായും നേതാക്കളുമായും പാർട്ടി ആസ്ഥാനത്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസുമായി മാത്രമാണ് പ്രധാനമന്ത്രിയുമായി അടച്ചിട്ട വാതിലിൽ ഒരു മണിക്കൂർ യോഗം നടത്തിയത്.

ബിജെപി ദേശീയ അധ്യക്ഷനായി ദേവേന്ദ്ര ഫഡ്‌നാവിസിനെ ചുമതല ഏൽപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും ഫഡ്‌നാവിസും തമ്മിൽ യോഗത്തിൽ ചർച്ച നടന്നതായും പാർട്ടിക്കുള്ളിലെ അഭിപ്രായങ്ങൾ അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്തതായും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...