Air India- Representative Image 
India

എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ

സിഎആർ വ്യവസ്ഥ പാലിക്കാത്തതിൽ 10 ലക്ഷം രൂപ പിഴ ചുമത്തി

ന്യൂഡൽഹി: നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിൽ എയർ ഇന്ത്യയ്ക്ക് രണ്ടാം തവണയും പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിലെ വിമാനക്കമ്പനികളിൽ റെഗുലേറ്റർ നടത്തിയ പരിശോധനയിൽ സിവിൽ ഏവിയേഷൻ റിക്വയർമെന്‍റിന്‍റെ (സിഎആർ) വ്യവസ്ഥകൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

വിമാനങ്ങൾ വൈകുന്നതുമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന യാത്രക്കാർക്ക് ഹോട്ടൽ താമസ സൗകര്യം നൽകുക, ഗ്രൗണ്ട് ഉദ്യോഗസ്ഥർക്ക് നിബന്ധനകൾ അനുസരിച്ച് പരിശീലനം നൽകാതിരിക്കുക, മോശം സീറ്റുകളിൽ യാത്ര ചെയ്ത അന്താരാഷ്ട്ര ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാതിരിക്കുക എന്നിവയിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് നവംബർ 3 ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൻ മേൽ എയർ ഇന്ത്യ നൽകിയ മറുപടി തൃപ്തികരമല്ലെന്നും സിഎആർ വ്യവസ്ഥ പാലിക്കാത്തതിൽ 10 ലക്ഷം രൂപ പിഴ ചുമത്തിയതായും ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം