air india fiel image
India

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; എയർ ഇന്ത്യയ്ക്ക് കോടികൾ പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരേ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഡിജിസിഎ പറയുന്നു.

ചില സുപ്രധാന ദീർഘദൂര റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ ലംഘനങ്ങൾ നടന്നുവെന്നാണ് ആരോപണം. എയർ ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്

മുഖ്യമന്ത്രിയും കൈവിട്ടു; മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ. ശശീന്ദ്രൻ

സുപ്രീം കോടതി യു ട്യൂബ് ചാനൽ ഹാക്കർമാരുടെ പിടിയിൽ; നിറയെ ക്രിപ്റ്റോ കറൻസി വീഡിയോകൾ

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

മാധ്യമങ്ങളോടും സാക്ഷികളോടും പ്രതികളോടും സംസാരിക്കരുത്; കർശന ഉപാധികളോടെ പൾസർ സുനി പുറത്തേക്ക്