India

വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര അംഗീകാരം

ന്യൂഡൽഹി: വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയിൽ ഡിജിറ്റൽ വ്യക്തിഗത ഡേറ്റ പ്രോസസ് ചെയ്യുന്നതിന് അധികാരപരിധി ഉണ്ടായിരിക്കും. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡേറ്റ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് സഭയിൽ കരട് അവതരിപ്പിച്ചത്. തുടർന്ന് പൊതുജനാഭിപ്രായം ആരായുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ കരട് പുതുക്കുകയും ചെയ്തു. ശേഷം മന്ത്രിസഭകൾ തമ്മിൽ ചർച്ചകൾ നടത്തുകയും ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.

ബില്ലിന് അനുസൃതമായി പ്രവർത്തിക്കുന്നതിന്, സർക്കാർ ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കും. വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങൾക്കായി മാത്രമേ വ്യക്തിഗത ഡേറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ.

നിയമമനുസരിച്ച് വിവരങ്ങൾ തിരുത്താനും കൈകാര്യം ചെയ്യാനും പരാതികൾക്ക് പരിഹാരം തേടാനുമുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടായിരിക്കും. എന്നിരുന്നാലും, ദേശീയ സുരക്ഷ പോലുള്ള കാരണങ്ങളാൽ ഡാറ്റ പ്രോസസിങ്ങിനായി സർക്കാരിന് അനുവദിച്ചിരിക്കുന്ന ഇളവുകൾ സ്വകാര്യ അവകാശ ലംഘനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?