പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫയൽ ചിത്രം
India

ദേശീയ ഗാനത്തോട് അവഹേളനം: മമത ബാനർജിക്കെതിരേയുള്ള പരാതി തള്ളി കോടതി

മുംബൈ: ദേശീയ ഗാനത്തെ അവഹേളിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ നൽകിയ പരാതി തള്ളി മാസ്ഗാവ് കോടതി. ബിജെപി മുംബൈ യൂണിറ്റിലെ പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതയ്ക്കേതിരേ പരാതി നൽകിയത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈ സന്ദർശനത്തിനിടെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ദേശീയ ഗാനം പാടുന്ന സമയത്ത് മമത ബാനർജി എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ചാണ് പരാതി നൽകിയിരുന്നത്.

സംഭവത്തിൽ മമതയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഇതു പ്രകാരം 2022 ഫെബ്രുവരിയിൽ മജിസ്ട്രേറ്റ് കോടതി മമതയ്ക്ക് സമൻസ് നൽകിയിരുന്നു. ദേശീയ ഗാനം പാതിയിൽ നിർത്തി മമത വേദി വിട്ടതായാണ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. ഇതിനെതിരേ മമത നൽകിയ റിവ്യൂ ഹർജി നൽകിയിരുന്നു.

ആരോപണങ്ങൾ തെളിയിക്കാനായില്ല എന്നു ചൂണ്ടിക്കാട്ടിയാണ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് പി.ഐ. മോകാഷി പരാതി തള്ളി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി