ഡെറാഡൂൺ: ഭക്തർ നേർച്ചയായി നൽകുന്ന പണവും മറ്റു വില പിടിപ്പുള്ള വസ്തുക്കളും എണ്ണി തിട്ടപ്പെടുത്താൻ മാത്രമായി ഒരു ചില്ലു മുറി നിർമിച്ച് കേദാർനാഥ് ക്ഷേത്രം. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കുന്നതിനെ ഭാഗമായാണ് ചില്ലുമുറി നിർമിച്ചിരിക്കുന്നതെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രം കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ് പറഞ്ഞു.
തിങ്കളാഴ്ചയാണ് പുതിയ സുതാര്യമായ മുറിയുടെ പ്രവർത്തനം ആരംഭിച്ചത്. മുറിയിൽ വിവിധയിടങ്ങളിലായി സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ഭക്തർ നൽകിയ നേർച്ച പണം ഉപയോഗിച്ചാണ് ചില്ലുമുറി നിർമിച്ചതെന്നും ദേവസ്വം പറഞ്ഞു.