India

നാ​ട​കീ​യം, പ​വാ​ർ പൊ​ളി​റ്റി​ക്സ്

കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്നു പ​വാ​ർ പി​ന്നീ​ട് ആ​ത്മ​ക​ഥ​യി​ലെ​ഴു​തി.

മും​ബൈ: ഇ​രു​പ​ത്തി​നാ​ലു വ​ർ​ഷം മു​ൻ​പ് രാ​ജ്യ​ത്തെ​യും കോ​ൺ​ഗ്ര​സി​നെ​യും അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ശ​ര​ദ് പ​വാ​ർ നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി എ​ന്ന എ​ൻ​സി​പി രൂ​പീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ എ​ൺ​പ​ത്തി​ര​ണ്ടാം വ​യ​സി​ന്‍റെ "ചെ​റു​പ്പ​ത്തി​ൽ' ന​ട​ത്തി​യ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​വും തീ​ർ​ത്തും നാ​ട​കീ​യ​മാ​യി. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട രാ​ഷ്‌​ട്രീ​യ ജീ​വി​ത​ത്തി​ൽ എ​ക്കാ​ല​വും ഇ​ത്ത​രം ച​ടു​ല നീ​ക്ക​ങ്ങ​ൾ​ക്കും പി​ന്മാ​റ്റ​ങ്ങ​ൾ​ക്കും മ​ടി​കാ​ട്ടി​യി​ട്ടി​ല്ല പ​വാ​ർ. ഓ​രോ പി​ന്മാ​റ്റ​വും വെ​ട്ടി​യൊ​ഴി​യ​ലും മ​റ്റൊ​രു മു​ന്നേ​റ്റ​ത്തി​നു​ള്ള വ​ഴി​യൊ​രു​ക്കാ​നാ​കു​മെ​ന്നു മാ​ത്രം. ഇ​ത്ത​വ​ണ​യും പ​വാ​റി​ന്‍റെ മ​ന​സി​ലെ​ന്താ​ണെ​ന്ന് അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ.

വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ൽ തു​ട​ങ്ങി മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പ​വാ​ർ പ​ല​പ്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി​ക്ക​സേ​ര​യ്ക്ക​ടു​ത്തു വ​രെ​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഓ​രോ ത​വ​ണ​യും ക​ട​മ്പ​ക​ൾ പ​ല​തു​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ​ത്ത് ഇ​പ്പോ​ഴും പൊ​തു​സ​മ്മ​ത​നാ​യി മ​റ്റൊ​രു മു​തി​ർ​ന്ന നേ​താ​വി​ല്ലെ​ന്ന് കൃ​ത്യ​മാ​യി അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ന്ന​ലെ പ​വാ​റി​ന്‍റെ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം.

1958ൽ ​യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ​യാ​ണു പ​വാ​റി​ന്‍റെ രാ​ഷ്‌​ട്രീ​യ​ജീ​വി​ത​ത്തി​നു തു​ട​ക്കം. നാ​ലു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം യൂ​ത്ത് കോ​ൺ​ഗ്ര​സ് പൂി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി. 1967ൽ ​ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു. സ്വ​ന്തം നാ​ടാ​യ ബ​രാ​മ​തി​യി​ലാ​യി​രു​ന്നു ക​ന്നി​യ​ങ്കം. എ​ളു​പ്പ​ത്തി​ൽ ജ​യി​ച്ചു ക​യ​റി. പി​ന്നീ​ട് പ​ല​ത​വ​ണ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ച​പ്പോ​ഴും ബ​രാ​മ​തി​ക്ക​പ്പു​റ​മൊ​രു മ​ണ്ഡ​ലം തേ​ടേ​ണ്ടി​വ​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്. അ​ത്ര വി​ശ്വാ​സ​മാ​യി​രു​ന്നു പ​വാ​റി​ന് ബ​രാ​മ​തി​യെ​യും ബ​രാ​മ​തി​ക്കാ​ർ​ക്ക് പ​വാ​റി​നെ​യും.

1978ൽ ​മു​പ്പ​ത്തെ​ട്ടാം വ​യ​സി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ൾ സം​സ്ഥാ​ന​ത്ത് ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ നേ​താ​വാ​യി​രു​ന്നു പ​വാ​ർ.​ത എ​ന്നാ​ൽ, പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രോ​ഗ്ര​സി​വ് ഡെ​മൊ​ക്ര​റ്റി​ക് ഫ്ര​ണ്ട് സ​ർ​ക്കാ​രി​ന്‍റെ ആ‍്യു​സ് വെ​റും ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​യി​രു​ന്നു. 1988ൽ ​പ​വാ​ർ ര​ണ്ടാം ത​വ​ണ​യും മ​ഹാ​രാ​ഷ്‌​ട്ര​യു​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി. ഇ​ത്ത​വ​ണ​യും സ​ർ​ക്കാ​ർ വേ​ഗം വീ​ണു. എ​ന്നാ​ൽ, 1990ൽ ​മൂ​ന്നാ​മൂ​ഴം ല​ഭി​ച്ചു.

1991ൽ ​രാ​ജീ​വ്ഗാ​ന്ധി​യു​ടെ ദാ​രു​ണാ​ന്ത്യ​ത്തെ​ത്തു​ട​ർ​ന്ന് നാ​ഥ​നി​ല്ലാ​താ​യ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട പേ​രാ​യി​രു​ന്നു പ​വാ​റി​ന്‍റേ​ത്. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി പി.​വി. ന​ര​സിം​ഹ​റാ​വു പൊ​തു​സ​മ്മ​ത സ്ഥാ​നാ​ർ​ഥി​യാ​യ​ത് പ​വാ​റി​നു തി​രി​ച്ച​ടി​യാ​യി. റാ​വു​വി​നു കീ​ഴി​ൽ പ​ക്ഷേ, ശ​ക്ത​നാ​യ പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്നു മ​റാ​ഠ നേ​താ​വ്. ഇ​ത്ത​വ​ണ​യും ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​യി​രു​ന്നു നി​യോ​ഗം. 1993ൽ ​മും​ബൈ ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി സു​ധാ​ക​ർ റാ​വു നാ​യി​ക്ക് രാ​ജി​വ​ച്ച​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര​യു​ടെ ഭ​ര​ണ​ത​ല​പ്പ​ത്തേ​ക്ക് മ​ട​ങ്ങി അ​ദ്ദേ​ഹം. 1995ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നേ​രി​ട്ട​തെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു കാ​ത്തി​രു​ന്ന​ത്. മ​നോ​ഹ​ർ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​വ​സേ​ന- ബി​ജെ​പി സ​ഖ്യം ആ​ദ്യ​മാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തി.

നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം പി.​എ. സ​ങ്മ​യ്ക്കും താ​രി​ഖ് അ​ൻ​വ​റി​നു​മൊ​പ്പം എ​ൻ​സി​പി രൂ​പീ​ക​രി​ച്ച​തോ​ടെ​യാ​ണ് പ​വാ​ർ വീ​ണ്ടും ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ത​ന്‍റെ ഇ​ട​മേ​തെ​ന്ന് അ​റി​യി​ക്കു​ന്ന​ത്. അ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ സോ​ണി​യ ഗാ​ന്ധി​യു​ടെ വി​ദേ​ശ ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു പ​വാ​ർ പാ​ർ​ട്ടി വി​ട്ട​തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ, അ​താ​യി​രു​ന്നി​ല്ല, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു യ​ഥാ​ർ​ഥ കാ​ര​ണ​മെ​ന്നു പ​വാ​ർ പി​ന്നീ​ട് ആ​ത്മ​ക​ഥ​യി​ലെ​ഴു​തി. കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞ് എ​ൻ​സി​പി രൂ​പീ​ക​രി​ച്ചെ​ങ്കി​ലും അ​തേ കോ​ൺ​ഗ്ര​സു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ മ​ടി​കാ​ണി​ച്ചി​ല്ല പ​വാ​ർ. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ജൂ​നി​യ​ർ സ​ഖ്യ​ക​ക്ഷി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പു സ​ഖ്യ​ത്തി​ൽ ചേ​ർ​ന്നു എ​ൻ​സി​പി. 1999- 2014 കാ​ല​ത്ത് മൂ​ന്നു ത​വ​ണ ഭ​ര​ണം നേ​ടാ​നു​മാ​യി ഈ ​സ​ഖ്യ​ത്തി​ന്.

എ​ന്നാ​ൽ, 2014നു ​ശേ​ഷ​മു​ള​ള പ‌​വാ​റി​ന്‍റെ രാ​ഷ്‌​ട്രീ​യം ഏ​റെ കൗ​തു​ക​ക​ര​മാ​യി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ന​ട​ന്ന മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി- ശി​വ​സേ​നാ സ​ഖ്യം മ​ഹാ​രാ​ഷ്‌​ട്ര​യി​ലും വി​ജ​യി​ച്ച​പ്പോ​ൾ അ​ധി​കാ​ര​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ൽ ആ​ദ്യ​മാ​യി പ​വാ​റി​ന്‍റെ സാ​ന്നി​ധ്യം കു​റ​ഞ്ഞു. 2019ൽ ​ബി​ജെ​പി​ക്കു 105ഉം ​സ​ഖ്യ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യ്ക്ക് 56ഉം ​സീ​റ്റു​ക​ൾ ല​ഭി​ച്ചു. എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​രു​ക​ക്ഷി​ക​ളും ത​ർ​ക്കം തു​ട​ങ്ങി​യ​തോ​ടെ സം​സ്ഥാ​നം രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​ത്തി​ലാ​യി. ഇ​തി​നി​ടെ, പ​വാ​റി​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നും എ​ൻ​സി​പി നേ​താ​വു​മാ​യ അ​ജി​ത് പ​വാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തു​ക​യും നാ​ട​കീ​യ നീ​ക്ക​ത്തി​ലൂ​ടെ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യും അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക​യും ചെ​യ്തു. ശ​ര​ദ് പ​വാ​റും കോ​ൺ​ഗ്ര​സും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ജി​ത്തി​ന്‍റെ നീ​ക്കം. ഒ​ടു​വി​ൽ അ​ജി​ത്തി​നെ തി​രി​കെ സ്വ​ന്തം പാ​ള​യ​ത്തി​ലെ​ത്തി​ച്ച ശ​ര​ദ് പ​വാ​റാ​യി​രു​ന്നു പി​ന്നീ​ടു വ​ന്ന ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​രി​ന്‍റെ "ര​ക്ഷാ​ധി​കാ​രി'. പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​മൊ​ഴി​ഞ്ഞെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും ഏ​തു സ​മ​യ​വും ഉ​പ​ദേ​ശം ന​ൽ​കാ​ൻ താ​നു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​ന്ന​ലെ പ​വാ​റി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​ഥ​വാ പി​ൻ​സീ​റ്റി​ൽ ഇ​നി​യും പ​വ​ർ പൊ​ളി​റ്റി​ക്സി​ന്‍റെ പ​വാ​റു​ണ്ടാ​കു​മെ​ന്ന് അ​ർ​ഥം.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...

കൊച്ചിയിൽ ലോ ഫ്ലോർ ബസ് കത്തിനശിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു