രാണു സാഹു 
India

ഛത്തിസ്ഗഡിലെ കൽക്കരി കുംഭകോണക്കേസ്: ഐഎഎസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥയാണ് രാണു

റായ്പുർ: ഛത്തിസ്ഗഡിലെ കൽക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. ഐഎഎസ് ഉദ്യാഗസ്ഥ രാണു സാഹുവിനെ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനായി ഇഡിക്കു കൈമാറി. 14 ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ഇഡി ആവശ്യപ്പെട്ടത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്‍റെ പങ്ക് നേരത്തെ വെളിപ്പെട്ടിരുന്നു. രാണുവിന്‍റെ വീട്ടിലും മറ്റു കേന്ദ്രങ്ങളിലും റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥയാണ് രാണു.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം