പവൻ ഖേര 
India

ഇഡിയും സിബിഐയും ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ പ്രചാരകർ: കോൺഗ്രസ്

പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി എങ്ങനെയെങ്കിലും എൻഡിഎയിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ന്യൂഡൽഹി: ഇഡിയും സിബിഐയും ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ മുന്നണിപ്പോരാളികളഉം പ്രചാരകരുമാണെന്ന് കോൺഗ്രസ്. എഐസിസി ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വിമർശനം ഉന്നയിച്ചത്. അ‍ഴിമതിയും കോഴയും ഇല്ലാതാക്കാൻ ശ്രമിക്കേണ്ട ഉദ്യോഗസ്ഥർ അഴിമതിക്കേസിൽ പിടിയിലാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഓഫിസർ രാജസ്ഥാനിൽ അറസ്റ്റിലായതിനു പുറകേയാണ് കോൺഗ്രസിന്‍റെ രൂക്ഷ വിമർശനം. താഴേക്കിടയിലുള്ള ഓഫിസർമാർക്ക് 15,000 രൂപ ലഭിക്കുന്നുവെങ്കിൽ ഉന്നതോദ്യോഗസ്ഥർക്ക് എത്ര വലിയ തുകയായിരിക്കും ലഭിക്കുകയെന്നും മോദി സർക്കാര് ഈ വില പരസ്യപ്പെടുത്തണമെന്നും അദ്ദേഹം പരിഹസിച്ചു. ഇഡിയും സിബിഐയും ഇൻകം ടാക്സ് വകുപ്പും ബിജെപിയുടെ സർക്കാർ പ്രചാരകരാണ്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തി എങ്ങനെയെങ്കിലും എൻഡിഎയിൽ എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

രാജ്യത്തെ അന്വേഷണ ഏജൻസികൾ ശക്തവും ഭയരഹിതരുമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നു വരെ നേതാക്കൾ പ്രതിപക്ഷത്തു തുടരുന്നോ അന്നു വരെയും അവരെ അഴിമതിയുടെ പേരിൽ വേട്ടയാടും. പക്ഷേ അവർ ബിജെപിയിൽ ചേരുകയാണെങ്കിൽ അന്നു മുതൽ പരിശുദ്ധരുമായിരിക്കും. അന്വേഷണ ഏജൻസികളെ ഇത്തരത്തിൽ നിസ്സഹായരാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?