Sujit Bose 
India

ജോലി കുംഭകോണം: ബംഗാൾ മന്ത്രിയുടെ വീട്ടിൽ‌ ഇഡി റെയ്ഡ്

2014 - 2018 കാലഘട്ടത്തിൽ മുനിസിപ്പാലിറ്റി നിയമനങ്ങളിൽ അഴിമതിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് 2023 ൽ കൽക്കട്ട ഹൈക്കോടതി സിബിഐയോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു

കൊൽ‌ക്കത്ത: ജോലി കുംഭകോണ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ സുജിത് ബോസിന്‍റെ വസതിയിൽ ഇഡി റെയ്ഡ്. മറ്റ് 2 തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മുനിസിപ്പൽ ജോലി കുംഭകോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് റെയ്ഡ്.

മന്ത്രി സുജിത് ബോസുമായി ബന്ധപ്പെട്ട രണ്ടിടങ്ങളിലും തൃണമൂൽ നേതാക്കളായ തപസ് റോയിയുടെ വീട്ടിലും മുൻ മുനിസിപ്പാലിറ്റി വൈസ് ചെയർമാന്‍ സുബോധ് ചക്രബോർത്തിയുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിലുമാണ് പരിശോധനകൾ നടക്കുന്നത്.

2014 - 2018 കാലഘട്ടത്തിൽ മുനിസിപ്പാലിറ്റി നിയമനങ്ങളിൽ അഴിമതിയെന്ന പരാതി ഉയർന്നതിനെ തുടർന്ന് 2023 ൽ കൽക്കട്ട ഹൈക്കോടതി സിബിഐയോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ഇതിൽ സിബിഐയുടെയും എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും അന്വേഷണം തുടരുകയാണ്. ഇതിനോടകം നിരവധി ഇടങ്ങളിൽ സിബിഐയും ഇഡിയും പരിശോധനകൾ നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ