സൈന, ശമനൂർ ശിവശങ്കരപ്പ  
India

''പാചകത്തിനു മാത്രം കൊള്ളാം'', ബിജെപി സ്ഥാനാർഥിക്കെതിരേ കോൺഗ്രസ് എംഎൽഎ; വിമർശിച്ച് സൈന നെഹ്‌വാൾ

ദേവനഗർ ബിജെപി സ്ഥാനാർഥിയായ ഗായത്രി സിദ്ധേശ്വരയ്ക്കെതിരേയാണ് 92 കാരനായ ശമനൂർ ശിവശങ്കരപ്പ വിവാദമായ പരാമർശം നടത്തിയത്

ദേവനഗർ: കർണാടകയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ സ്ത്രീവിരുദ്ധ പരാമർശവുമായി മുതിർന്ന കോൺഗ്രസ് എംഎൽഎ ശമനൂർ ശിവശങ്കരപ്പ. ദേവനഗറിലെ സ്ഥാനാർഥിയായ ഗായത്രി സിദ്ധേശ്വരയ്ക്കെതിരേയാണ് എംഎൽഎ വിവാദമായ പരാമർശം നടത്തിയത്. ഗായത്രിക്ക് ശരിയായ രീതിയിൽ സംസാരിക്കാനറിയില്ല, വീട്ടിലിരുന്ന് പാചകം ചെയ്യുന്നതിന് മാത്രമേ അവർക്ക് യോഗ്യതയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിക്കുന്നതിനു മുൻപ് അവരാദ്യം മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കട്ടെ എന്നും കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് 92 കാരനായ എംഎൽഎ പറഞ്ഞു.

മോദിക്ക് താമര സമ്മാനിക്കാൻ വേണ്ടി മാത്രമാണ് ഗായന്ത്രി വോട്ട് അഭ്യർഥിക്കുന്നത്. മോദിക്ക് താമര നൽകിയതു കൊണ്ട് ദേവനഗരിയിൽ വികസനമൊന്നും ഉണ്ടാകില്ല, ആദ്യം വികസനമുണ്ടാകട്ടെ എന്നും എംഎൽഎ പറഞ്ഞു.

ശമനൂർ ശിവശങ്കരപ്പ സ്ത്രീകളെയെല്ലാം അപമാനിച്ചിരിക്കുകയാണെന്ന് സ്ഥാനാർഥി ഗായത്രി പ്രതികരിച്ചു. ഇന്ന് എല്ലാ മേഖലയിലും സ്ത്രീകൾ കൈയൊപ്പു പതിപ്പിക്കുന്നത് എംഎൽഎ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നുവെന്നും ഗായത്രി പറഞ്ഞു. എംഎൽ‌എയുടെ വിവാദ പരാമർശത്തെ ബാഡ്മിന്‍റൺ

താരം സൈന നെഹ്‌വാൾ അടക്കമുള്ളവർ രൂക്ഷമായി വിമർശിച്ചു. സ്ത്രീകളെല്ലാം അടുക്കളയിൽ മാത്രം മതിയെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നത്. ഇന്ത്യയ്ക്കു വേണ്ടി അന്താരാഷ്ട്ര മെഡലുകൾ നേടിയ ഞാൻ എന്തു ചെയ്യണമെന്നാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. സ്ത്രീകൾ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുമ്പോൾ ചിലർ അവഹേളിക്കുന്നത് അസ്വസ്ഥജനകമാണ്. എല്ലാ പെൺകുട്ടികളും സ്ത്രീകളും ഏത് മേഖലയിലും വലിയ നേട്ടം കൈവരിക്കണമെന്ന് സ്വപ്നം കാണുമ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്നും സൈന എക്സിൽ കുറിച്ചു.

ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി

വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി