ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്‍റെ മാർഗനിർദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം എഎപിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയാകുമെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നൽകിയിരുന്നു. 'ജയിൽ കാ ജവാബ് വോട്ട് സേ' എന്ന ഗാനം വ്യാഴാഴ്ചയാണ് എഎപി പുറത്തിറക്കിയത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ ഗാനം പാർട്ടി എംഎൽഎ ദിലീപ് പാണ്ഡെയാണ് ആലപിച്ചിരിക്കുന്നത്.
ജയിലഴിക്കു പിന്നിൽ നിൽക്കുന്ന കെജ്രിവാളിന്‍റെ ചിത്രം പിടിച്ച് നിൽക്കുന്ന ജനക്കൂട്ടത്തെയും ഗാനരംഗത്തിൽ കാണാം. 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്‍റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഗാനത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഗാനം അതിന്‍റെ നിലവിലെ രൂപത്തിൽ ഉപയോഗിക്കാൻ കഴിയാതെയായി.