റിപ്പോർട്ട് തെറ്റുധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ 
India

റിപ്പോർട്ട് തെറ്റിധരിപ്പിക്കുന്നത്; മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ വോട്ടെണ്ണിയെന്ന ആരോപണം തള്ളി ഇലക്ഷൻ കമ്മിഷൻ

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമുണ്ടെന്നായിരുന്നു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തിൽ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. റിപ്പോർട്ട് തെറ്റുധരിപ്പിക്കുന്നതാണ്. പുറത്തുവിട്ടത് പോസ്റ്റൽ വോട്ട് ഒഴിവാക്കിയുള്ള കണക്കാണെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വിശദീകരണം.

മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമുണ്ടെന്നായിരുന്നു ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. റിപ റിപ്പോർട്ട് പറയുന്നതനുസരിച്ച് പോൾ ചെയ്ത വോട്ടുകളെക്കാൾ 5,04,313 വോട്ടുകൾ കൂടുതൽ എണ്ണിയതായായിരുന്നു റിപ്പോർട്ട്.

ഇലക്ഷൻ കമ്മിഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് 64,088,195 വോട്ടുകളാണ് മഹാരാഷ്ട്രയിൽ പോൾ ചെയ്തത്. ഇത് പ്രകാരം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 66.05 %. എന്നാൽ 23 ന് നടന്ന വോട്ടെണ്ണലിൽ എണ്ണിയത് 64,592,508 വോട്ടുകളും. അതായത് പോളിങ്ങും വോട്ടെണ്ണലും തമ്മിൽ 5,04,313 വോട്ടുകളുടെ വ്യത്യാസമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം